Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടികജാതി...

പട്ടികജാതി വിദ്യാർഥികൾക്ക്​ ലാപ്‌ടോപ്​​ വിതരണം ചെയ്തു

text_fields
bookmark_border
വണ്ടൂർ: ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. 2017--18 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 12.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 50 ബിരുദ-, ബിരുദാനന്തര വിദ്യാർഥിനികൾക്കാണ് ലാപ്‌ടോപ് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോഷ്‌നി കെ. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ജുവൈരിയ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. സത്യഭാമ, ഇ. രാധാമണി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. രാമചന്ദ്രൻ, ബേബി കമലം, എം. സലീന, മറ്റു പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി വൈ.പി. അഷ്‌റഫ്, അബ്ദുൽ ശുക്കൂർ, കെ.സി. കുഞ്ഞിമുഹമ്മദ്, ടി.പി. അസ്‌കർ തുടങ്ങിയവർ സംസാരിച്ചു. wdr photo - Laptop വണ്ടൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു -
Show Full Article
TAGS:LOCAL NEWS 
Next Story