Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസി കുടുംബ സംഗമം

പ്രവാസി കുടുംബ സംഗമം

text_fields
bookmark_border
കരുവാരകുണ്ട്: സഖാവ് കുഞ്ഞാലി സ്മാരക പ്രവാസി കൂട്ടായ്മ ഒന്നാം വാർഷിക ഭാഗമായി കുടുംബസംഗമം നടത്തി. ചേറുമ്പ് ഇക്കോ വില്ലേജിൽ നടന്ന സംഗമം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പി. നുഹ്മാൻ അധ്യക്ഷത വഹിച്ചു. അസീസ് തുവ്വൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ്, വൈസ് പ്രസിഡൻറ് സി.പി. ബിജിന, അംഗം പി. ദീപ ടീച്ചർ, സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. ഐ.ടി. നജീബ്, ഏരിയ സെക്രട്ടറി എൻ. കണ്ണൻ, എം. മുഹമ്മദ് മാസ്റ്റർ, എ.കെ. സജാദ് ഹുസൈൻ, പി.കെ. മുഹമ്മദലി, ഇ. ലിനീഷ്, എം. മണി മാസ്റ്റർ, രാധേഷ് പുന്നക്കാട്, കെ.കെ. രജീഷ് ബാബു എന്നിവർ സംസാരിച്ചു. കുടുംബങ്ങൾക്ക് ജൈവ പച്ചക്കറി വിത്ത്, കലാകായിക പ്രതിഭകൾക്ക് ഉപഹാരം എന്നിവ വിതരണം ചെയ്തു. Photo സഖാവ് കുഞ്ഞാലി സ്മാരക പ്രവാസി കൂട്ടായ്മ കുടുംബ സംഗമം നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story