Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:59 AM IST Updated On
date_range 5 Feb 2018 10:59 AM ISTപച്ചക്കറി കൃഷി: പ്രീമിയർ ലീഗ് യുവാക്കൾക്ക് ആവേശം പകർന്ന് ജനപ്രതിനിധികൾ
text_fieldsbookmark_border
പട്ടാമ്പി: 800 ഗ്രോബാഗുകളിലായി 12 വീടുകളുടെ ടെറസിനു മുകളിൽ യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെ 160 പേരുടെ പച്ചക്കറി കൃഷി. വിളയൂർ പഞ്ചായത്തിലെ എടപ്പലത്താണ് ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ തുടങ്ങി കായികരംഗത്തെ പ്രോത്സാഹനത്തിനായി രൂപവത്കരിച്ച യുവാക്കളുടെ ഗ്രൂപ്പായ എടപ്പലം പ്രീമിയർ ലീഗിെൻറ പച്ചക്കറി കൃഷി. പഞ്ചായത്തിെൻറ ജൈവ കൃഷി അവാർഡു തുകയും ജൈവ ക്ലസ്റ്റർ പദ്ധതിയും ഉൾപ്പെടുത്തി യുവാക്കൾക്ക് ഗ്രോബാഗ് പദ്ധതി അനുവദിച്ച് പഞ്ചായത്തും കൃഷിഭവനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി പരിശീലനവും നൽകി. നാലു ബാച്ചുകളായി മത്സരാടിസ്ഥാനത്തിലാണ് കൃഷി. 200 ബാഗുകൾ വീതം ഓരോ ടീമും സമ്പൂർണ ജൈവ രീതിയിൽ കൃഷി ചെയ്യുന്നു. രാവിലെ ആറു മുതൽ ഒമ്പത് വരെയും വൈകീട്ട് തിരിച്ചെത്തി രാത്രി വരെയും ജൈവ കൃഷി പരിപാലനവുമായി കൃഷിയിലേക്കിറങ്ങിയ യുവസംഘം നാടിെൻറ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. യുവാക്കളുടെ കുടുംബാംഗങ്ങളും കൃഷിയിൽ സജീവമായുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുരളി, വൈസ് പ്രസിഡൻറ് കെ. കൃഷ്ണ കുമാരി, മുൻ പ്രസിഡൻറ് കെ. കൃഷ്ണൻ കുട്ടി, കൃഷി ഓഫിസർ വി.പി. സിന്ധു, പഞ്ചായത്ത് മെംബർ സൗമ്യ, ക്ലസ്റ്റർ പ്രസിഡൻറ് എം. കൃഷ്ണമൂർത്തി, ക്ലസ്റ്റർ സെക്രട്ടറി അൻവർ ഹുസൈൻ, എം. ഉണ്ണികൃഷ്ണൻ, സുലൈമാൻ, ആത്മ ഗ്രൂപ് സെക്രട്ടറി സ്വപ്ന എന്നിവരടങ്ങുന്ന സംഘം 12 കൃഷിയിടങ്ങളും സന്ദർശിച്ചു. ചിത്രം: mohptb 2 എടപ്പലം പ്രീമിയർ ലീഗ് സംഘത്തിെൻറ കൃഷി ജനപ്രതിനിധി സംഘം സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story