Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:59 AM IST Updated On
date_range 5 Feb 2018 10:59 AM ISTതൃത്താലയിലെ സാംസ്കാരികോത്സവത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
കൂറ്റനാട്: പറയിപ്പെറ്റ പന്തിരുകുലത്തിെൻറ ഐതിഹ്യങ്ങളും മറ്റും ചേർത്തിണക്കി തൃത്താലയിൽ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. നിറഞ്ഞ മനസ്സോടെ നാടന്‍ കലാരംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച എല്ലാ വിഭാഗക്കാരെയും തൃത്താല ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ചടങ്ങിൽ ആദരിക്കുന്നു. രാവിലെ 10ന് കൂറ്റനാട്ടെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നാടന്‍ കലകളെക്കുറിച്ച് സെമിനാര്‍ നടക്കും. വൈകീട്ട് നാലിന് ന്യൂബസാറില്‍നിന്ന് എല്ലാ ഗ്രാമപഞ്ചായത്തുകളും ഘോഷയാത്രയില്‍ അണിനിരന്ന് നാടന്‍ കലകള്‍ അവതരിപ്പിക്കും. ഇതിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്ന വര്‍ക്ക് കാഷ് പ്രൈസും ട്രോഫികളും നല്‍കും. സമാപനവേദിയില്‍ നാടന്‍ കലാരംഗത്ത് പ്രതിഭ തെളിയിച്ച കലാകാരന്മാരെ ആദരിക്കും. നാടന്‍കലാസംഘങ്ങളുടെ അവതരണവും നടക്കും. വിവിധ മേളകളിൽ വിജയികളായവരെ അനുമോദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story