Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരപ്പനങ്ങാടി നഗരസഭ...

പരപ്പനങ്ങാടി നഗരസഭ സമ്പൂർണ ഭവനപദ്ധതി; ഒന്നാംഘട്ട നിർമാണ ധനസഹായ വിതരണം

text_fields
bookmark_border
പരപ്പനങ്ങാടി: ഭവനരഹിതരായ മുഴുവൻ പേർക്കും പാർപ്പിടമൊരുക്കാൻ പരപ്പനങ്ങാടി നഗരസഭയുടെ സമ്പൂർണ പാർപ്പിട പദ്ധതിക്ക് തുടക്കമായി. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയുമായി ചേർന്ന് സംസ്ഥാന സർക്കാറി​െൻറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഭവന നിർമാണ സഹായം ലഭിച്ച 86 ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണവും സെമിനാർ ഉദ്ഘാടനവും പി.കെ. അബ്ദുറബ്ബ് എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൻ വി.വി. ജമീല ടീച്ചർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഉസ്മാൻ പദ്ധതി വിശദീകരിച്ചു. വൈസ് ചെയർമാൻ എച്ച്. ഹനീഫ, മുനിസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story