Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഘടകകക്ഷികൾക്ക്...

'ഘടകകക്ഷികൾക്ക് ശക്തിയുണ്ടാവുന്നത് കോൺഗ്രസിനൊപ്പം നിൽക്കുമ്പോൾ'

text_fields
bookmark_border
തേഞ്ഞിപ്പലം: കോൺഗ്രസിനൊപ്പം നിൽക്കുമ്പോൾ മാത്രമാണ് കേരളത്തിൽ ഘടക കക്ഷികൾക്ക് ശക്തിയുണ്ടാവുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൾ മജീദ്. സി.പി.ഐ കേരളത്തിൽ കോൺഗ്രസിനൊപ്പം നിന്നപ്പോഴാണ് അവരുടെ സുവർണ കാലഘട്ടമുണ്ടായിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തേഞ്ഞിപ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചേളാരി ആലുങ്ങലിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേലേ ചേളാരിയിൽനിന്ന് ആരംഭിച്ച റാലി ആലുങ്ങലിൽ സമാപിച്ചശേഷമായിരുന്നു പൊതുസമ്മേളനം. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്പി.വി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മീഡിയ സെൽ കൺവീനർ ബി.ആർ.എം. ഷഫീർ മുഖ്യപ്രഭാഷണം നടത്തി, എ.കെ. അബ്ദുറഹിമാൻ, റിയാസ് മുക്കോളി, പി.ആർ. രോഹിൽനാഥ്, ടി.പി. അസ്താഫ്, രാജേഷ് ചാക്യാടൻ, പി. നിധീഷ്, അസീസ് കള്ളിയിൽ, കെ.പി. രവീന്ദ്രനാഥൻ, ശ്രീശൻ കോളേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story