Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനിയിലെ...

പൊന്നാനിയിലെ രജിസ്ട്രേഷൻ നടപടികൾ ഇനി ട്രഷറി ഓഫിസിൽ

text_fields
bookmark_border
പൊന്നാനി: താലൂക്കിലെ രജിസ്ട്രേഷൻ നടപടികൾ ഇനി ട്രഷറി ഓഫിസ് കെട്ടിടത്തിൽ നടക്കും. ദിനംപ്രതി നൂറുകണക്കിനാളുകൾ എത്തിച്ചേരുന്ന സബ് രജിസ്ട്രാർ ഓഫിസിെല പരിമിതികളെ തുടർന്നാണ് രജിസ്ട്രേഷൻ താഴെ നിലയിലെ ട്രഷറി ഓഫിസിലേക്ക് മാറ്റിയത്. പൊന്നാനി കോടതിക്ക് സമീപമുള്ള കെട്ടിടത്തിൽ മുകൾനിലയിൽ പ്രവർത്തിച്ചിരുന്ന ഓഫിസിൽ രജിസ്ട്രേഷൻ നടപടികൾക്കായി എത്തുന്നവർ ഏറെ പ്രയാസപ്പെട്ടിരുന്നു. പ്രായമുള്ളവർക്ക് കോണിപ്പടി കയറി ഓഫിസിലെത്താനുള്ള പ്രയാസം കണക്കിലെടുത്താണ് ഓഫിസ് മാറ്റുന്നത്. ട്രഷറി ഓഫിസിലെ 100 സ്ക്വയർ ഫീറ്റ് സ്ഥലം രജിസ്ട്രേഷൻ നടപടികൾക്കായി വിട്ടുനൽകാൻ തഹസിൽദാർ ജി. നിർമൽകുമാർ ഉത്തരവ് നൽകി. കാലപ്പഴക്കമേറിയ ഓഫിസ് ഇവിടെനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് രജിസ്ട്രാർ ഓഫിസിൽനിന്ന് നിരവധി തവണ നിവേദനങ്ങൾ നൽകിയിരുന്നു. പൊന്നാനി താലൂക്ക് ഓഫിസിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്തേക്ക് ഓഫിസ് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഈ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കൂടാതെ വൈദ്യുതി നിലച്ചാൽ രജിസ്ട്രേഷൻ നടപടികൾ മുടങ്ങുന്നതും പതിവാണ്. ഇതിനും പരിഹാരം കാണണമെന്ന ആവശ്യം യാഥാർഥ്യമായിട്ടില്ല. രജിസ്ട്രേഷൻ താഴെ നടക്കുമെങ്കിലും മറ്റുള്ള ഓഫിസ് ജോലികൾ മുകളിലത്തെ നിലയിൽതന്നെ തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story