Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുന്നംകുളം-^മലബാര്‍...

കുന്നംകുളം-^മലബാര്‍ ഭദ്രാസന കണ്‍വെന്‍ഷന്​​​ സമാപനം

text_fields
bookmark_border
കുന്നംകുളം--മലബാര്‍ ഭദ്രാസന കണ്‍വെന്‍ഷന് സമാപനം എടക്കര: ആയിരങ്ങള്‍ക്ക് വചന വിരുന്നൊരുക്കി ചുങ്കത്തറയില്‍ നടന്ന മലങ്കര മാര്‍ത്തോമ സുറിയാനി സഭ കുന്നംകുളം--മലബാര്‍ ഭദ്രാസന കണ്‍വെന്‍ഷൻ സമാപിച്ചു. സമാപന സമ്മേളനം ജോസഫ് മാര്‍ ബര്‍ണബാസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്ക്കോപ്പ സമാപന സന്ദേശം നല്‍കി. ജോളി തോമസ്, പി.ടി. സജിമോന്‍ എന്നിവര്‍ സംസാരിച്ചു. മത്തായി ജോസഫ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. രാവിലെ കുര്‍ബാനക്ക് മാര്‍ ബര്‍ണബാസ് മുഖ്യ കാര്‍മികത്വം വഹിച്ചു. ഒരാഴ്ച നീണ്ട കണ്‍വെന്‍ഷനില്‍ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്, നീലഗിരി ജില്ലകളില്‍നിന്നുള്ള വൈദികരും സഭാംഗങ്ങളും സംബന്ധിച്ചു. CAPTION mpg edk-1 കുന്നംകുളം--മലബാര്‍ ഭദ്രാസന മാര്‍ത്തോമ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം ജോസഫ് മാര്‍ ബര്‍ണബാസ് ഉദ്ഘാടനം ചെയ്യുന്നു. ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story