Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:51 AM IST Updated On
date_range 5 Feb 2018 10:51 AM ISTസന്താനോൽപാദനത്തിലൂടെ സമുദായത്തിെൻറ വോട്ട് ബാങ്ക് ശക്തിപ്പെടുത്തുന്നു ^ചുള്ളിക്കാട്
text_fieldsbookmark_border
സന്താനോൽപാദനത്തിലൂടെ സമുദായത്തിെൻറ വോട്ട് ബാങ്ക് ശക്തിപ്പെടുത്തുന്നു -ചുള്ളിക്കാട് തിരൂർ: സന്താനോൽപാദനത്തിലൂടെ സമുദായത്തിെൻറ വോട്ട് ബാങ്ക് ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ പ്രവർത്തനമാണ് വ്യക്തികൾ അറിയാതെ നടക്കുന്നതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. തുഞ്ചൻ ഉത്സവത്തിൽ 'കവിതയും രാഷ്ട്രീയ സന്ദർഭവും' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഭിരുചികളിൽ വരെ നിറഞ്ഞുനിൽക്കുന്ന ഭീകരസാന്നിധ്യമാണ് ഇന്ന് ഭരണകൂടം. മതങ്ങൾ രാഷ്ട്രീയ പാർട്ടികളേക്കാൾ അപകടകാരികളായ പാർട്ടികളാണ്. തങ്ങളുടെ ഉൻമാദ ആവശ്യങ്ങളെ സംഘടിതമായി നേടിയെടുക്കുകയാണ് അവർ. സ്വർഗം വാഗ്ദാനം ചെയ്തുള്ള മതപ്രവർത്തനത്തിെൻറ ആത്യന്തികലക്ഷ്യം അധികാരവും ആധിപത്യം സ്ഥാപിക്കലുമാണ്. താൻ പടുത്തുയർത്തിയ സാമ്രാജ്യത്തിനെതിരെ സായുധകലാപം ഉയരാതിരിക്കാനാണ് അശോകൻ ചക്രവർത്തി ബുദ്ധമതം പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എം.ടി. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ സ്വാഗതം പറഞ്ഞു. photo tirg thunchan: തിരൂരിൽ തുഞ്ചൻ ഉത്സവ സമാപനം സാംസ്കാരിക മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story