Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:51 AM IST Updated On
date_range 5 Feb 2018 10:51 AM ISTപരമ്പരാഗത തൊഴിലുകാർ കാലാനുസൃത മാറ്റം ഉള്‍ക്കൊള്ളണം ^മന്ത്രി കെ.ടി. ജലീല്‍
text_fieldsbookmark_border
പരമ്പരാഗത തൊഴിലുകാർ കാലാനുസൃത മാറ്റം ഉള്‍ക്കൊള്ളണം -മന്ത്രി കെ.ടി. ജലീല്‍ കുറ്റിപ്പുറം: വന്‍കിട കമ്പനികളോട് മത്സരിക്കുന്നതിന് കാലാനുസൃത മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമ്പരാഗത തൊഴിലുകളിലേര്‍പ്പെട്ടവര്‍ തയാറാവണമെന്ന് മന്ത്രി കെ.ടി. ജലീല്‍. കേരള പപ്പടം മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, 'കെപ്മ' സംസ്ഥാന പ്രസിഡൻറ് എബ്രഹാം സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി വിനീത് പ്രാരത്ത്, സംസ്ഥാന ട്രഷറര്‍ ടി.വി. സിമില്‍ കുമാര്‍, മലപ്പുറം ഫുഡ് ആൻഡ് സേഫ്റ്റി അസി. കമീഷണര്‍ കെ. സുഗുണൻ, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീല, കുറ്റിപ്പുറം എസ്.ഐ നിപുണ്‍ ശങ്കര്‍, പ്രസ്ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാൾ, പി.വി. മോഹനന്‍, ഫുഡ് ആൻഡ് സേഫ്റ്റി റീജനല്‍ ഓഫിസര്‍ അസ്‌ന, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കുഞ്ഞാവുഹാജി, വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി എസ്. ദിനേശന്‍, കെ.എം. വിശ്വനാഥന്‍, കെ.എന്‍. അജീഷ് എന്നിവര്‍ സംസാരിച്ചു. കെപ്മ ജില്ല സെക്രട്ടറി എ.പി. രജീഷ് കുമാര്‍ സ്വാഗതവും വിജയന്‍ താമരശ്ശേരി നന്ദിയും പറഞ്ഞു. പടം...tirl1 മന്ത്രി കെ.ടി. ജലീൽ കേരള പപ്പടം മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളന ഉദ്ഘാടനവേദിയിൽ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story