Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:44 AM IST Updated On
date_range 5 Feb 2018 10:44 AM ISTമുസ്ലിം ഐക്യം: വനിത ചർച്ച സംഗമം സംഘടിപ്പിച്ചു
text_fieldsbookmark_border
മലപ്പുറം: ജമാഅത്തെ ഇസ്ലാമി ജില്ല വനിത വിഭാഗം 'മുസ്ലിം ഐക്യം കാലത്തിെൻറ ആവശ്യം' തലക്കെട്ടിൽ മലബാർ ഹൗസിൽ ചർച്ച സംഗമം നടത്തി. ജമാഅത്ത് കൂടിയാലോചന സമിതി അംഗം കെ.കെ. സുഹ്റ ഉദ്ഘാടനം ചെയ്തു. മഞ്ചേരി നഗരസഭ അധ്യക്ഷ വി.എം. സുബൈദ, വിവിധ നഗരസഭ കൗൺസിലർമാരായ ടി.വി. സുലൈഖാബി, ബുഷ്റ സക്കീർ, റിനിഷ, ഗ്രാമപഞ്ചായത്ത് അംഗം താഹിറ, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് റംല മമ്പാട്, ജമാഅത്തെ ഇസ്ലാമി ജില്ല അസി. സെക്രട്ടറി സാബിറ ടീച്ചർ, വനിത ലീഗ് നേതാവ് കെ. ആമിന, ഷീബ, ഷാഹിന തറയിൽ, ബിശാറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആമിന ടീച്ചർ പ്രസിഡൻറും ഷാഹിന തറയിൽ സെക്രട്ടറിയുമായി ജില്ല ഐക്യവേദിക്ക് രൂപം നൽകി. ടി.കെ. ജമീല അധ്യക്ഷത വഹിച്ചു. സി.എച്ച്. സാജിത ചർച്ച നിയന്ത്രിച്ചു. സാഹിറ ടീച്ചർ, പി. ഫാത്തിമ ടീച്ചർ എന്നിവർ സംസാരിച്ചു. ഖദീജ ഹൈദർ 'ഖുർആനിൽ നിന്ന്' അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story