Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:44 AM IST Updated On
date_range 5 Feb 2018 10:44 AM ISTപൊന്നാനിയിൽ ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങളുടെ ലൈസൻസ് പുതുക്കില്ല
text_fieldsbookmark_border
പൊന്നാനി: ടൗണിൽ ഫിറ്റ്നസില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് ഫെബ്രുവരി മുതൽ ലൈസൻസ് പുതുക്കി നൽകില്ല. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിെൻറ ആദ്യപടിയായാണ് തീരുമാനം. നഗരത്തിലെ 13 കെട്ടിടങ്ങൾ ഫിറ്റ്നസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നഗരസഭ പുതിയ തീരുമാനം കൈക്കൊണ്ടത്. പൊന്നാനി ടൗൺ വികസനം യാഥാർഥ്യമാക്കുന്നതിെൻറ ഭാഗമായാണ് നടപടി. കെട്ടിടങ്ങളുടെ സുരരക്ഷിതത്വം ഉറപ്പ് വരുത്തിയതിന് ശേഷമേ ലൈസൻസ് പുതുക്കി നൽകേണ്ടതുള്ളൂവെന്ന് ടൗൺ വികസന സമിതി യോഗത്തിൽ നേരത്തെ തീരുമാനമെടുത്തിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഈ നീക്കത്തെ പിന്തുണച്ചു. കഴിഞ്ഞയാഴ്ച നഗരസഭ ചെയർമാൻ വിളിച്ചുചേർത്ത വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗത്തിലും തീരുമാനത്തിന് പൂർണ പിന്തുണ ലഭിച്ചു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസനസമിതി യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്. ------------------------------------- കുടിവെള്ള കണക്ഷൻ ഫീസ് ഏകീകരിക്കാൻ നിർദേശം പൊന്നാനി: താലൂക്കിലെ കുടിവെള്ള കണക്ഷൻ ഫീസ് ഏകീകരിക്കാൻ താലൂക്ക് വികസനസമിതി യോഗത്തിൽ നിർദേശം. കുടിവെള്ള കണക്ഷന് വാട്ടർ അതോറിറ്റി വിവിധ ഫീസുകൾ ഈടാക്കുന്നുണ്ടെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഫീസ് ഏകീകരിക്കാൻ നിർദേശമുയർന്നത്. പൊതു ടാപ്പുകളിൽനിന്നുള്ള ജലദുരുപയോഗം തടയാനും ഉടൻ നടപടി കൈക്കൊള്ളും. തീരദേശ പരിപാലന നിയമത്തിലെ അപാകതകൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താനും യോഗത്തിൽ തീരുമാനമായി. തിരുത്തുമ്മൽ ബണ്ട് പൊട്ടിയ സാഹചര്യത്തിൽ കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാനും യോഗത്തിൽ നിർദേശമുയർന്നു. ഭിക്ഷാടന മാഫിയക്കെതിരെ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ഇതിെൻറ പേരിലുള്ള അക്രമങ്ങൾ തടയണമെന്നും യോഗം ആവശ്യപ്പെട്ടു. തഹസിൽദാറുടെ ചേംബറിൽ നടന്ന യോഗത്തിൽ നഗരസഭ അധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അനസ് മാസ്റ്റർ, തഹസിൽദാർ ജി. നിർമൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story