Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:44 AM IST Updated On
date_range 5 Feb 2018 10:44 AM ISTറെയിൽവേ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു
text_fieldsbookmark_border
തിരൂർ: ജില്ലയോടുള്ള റെയിൽവേയുടെ അവഗണനക്കെതിരെ തിരൂരിൽ റെയിൽവേ ആക്ഷൻ കൗൺസിൽ മലപ്പുറം (ആർ.എ.സി.എം) എന്ന പേരിൽ ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു. റസാഖ് തൈക്കാട് അധ്യക്ഷത വഹിച്ചു. ജില്ലയിൽ നിർത്താത്ത തീവണ്ടികൾക്ക് സ്റ്റോപ് അനുവദിക്കാൻ ബഹുജന പ്രക്ഷോഭങ്ങളും സമരപരിപാടികളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ലത്തീഫ് പാലേരി, മൂസ വരിക്കോട്ടിൽ, ഗണേഷ് വടേരി, മഹമുദ് മംഗലം, പി.പി. അബ്ദുറഹ്മാൻ, നാദിർഷ കടായിക്കൽ എന്നിവർ സംസാരിച്ചു. ടി.പി. ഹനീഫ സ്വാഗതവും അശ്റഫ് വൈലത്തൂർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.പി.ഒ. റഹ്മത്തുല്ല (ചെയർ.), അൻവർ പന്നിക്കണ്ടത്തിൽ (വൈസ് ചെയർ.), യൂനുസ് സലീം (കൺ.), അബ് ദുല്ലത്തീഫ് അമ്മേങ്ങര (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story