Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവജാത ശിശു മരിച്ചു

നവജാത ശിശു മരിച്ചു

text_fields
bookmark_border
കണ്ണാടി (പാലക്കാട്): 40 ദിവസം പ്രായമായ ആൺകുഞ്ഞ് മരിച്ചു. കോയമ്പത്തൂർ സ്വദേശി വേലുചാമി-വസന്തകുമാരി ദമ്പതികളുടെ കുഞ്ഞാണ് ഞായറാഴ്ച ഉച്ചയോടെ ജില്ല ആശുപത്രിയിൽ മരിച്ചത്. കോയമ്പത്തൂർ ജില്ല ആശുപത്രിയിലായിരുന്നു കുഞ്ഞി‍​െൻറ ജനനം. 25 ദിവസം മുമ്പാണ് കിണാശ്ശേരി തണ്ണീർപന്തലിലെ വസന്തകുമാരിയുടെ വീട്ടിലേക്ക് വന്നത്. ഞായറാഴ്ച ഉച്ചയോടെ അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നരവർഷം മുമ്പാണ് വസന്തകുമാരിയെ വേലുച്ചാമി വിവാഹം കഴിച്ചത്. ജനനസമയത്തുതന്നെ കുഞ്ഞിന് വളർച്ച കുറവുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
Show Full Article
TAGS:LOCAL NEWS 
Next Story