Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒഴുക്കിൽപെട്ട...

ഒഴുക്കിൽപെട്ട വിദ്യാർഥിയെ കാണാതായി

text_fields
bookmark_border
ചിറ്റൂർ: മൂലത്തറ റെഗുലേറ്ററിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥിയെ കാണാതായി. ഈറോഡ് ഭവാനി സോമസുന്ദരപുരത്തിൽ ശിങ്കാരവേലുവി‍​െൻറ മകൻ രമണനെയാണ് (18) കാണാതായത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മണക്കടവ് വാനവരായർ അഗ്രികൾച്ചർ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ രമണൻ, സഹപാഠികളായ ഒമ്പത് വിദ്യാർഥികളോടൊപ്പം റെഗുലേറ്ററി‍​െൻറ ഇടതുകര കനാലിനോട് ചേർന്ന് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇടതുകര കനാൽ ഷട്ടറടച്ച് മീനാക്ഷിപുരം പൊലീസും ചിറ്റൂർ ഫയർഫോഴ്സും രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story