Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅണ്ടർ 11 ചെസ്: അമനും...

അണ്ടർ 11 ചെസ്: അമനും വാണിയും ജേതാക്കൾ

text_fields
bookmark_border
മലപ്പുറം: ചെസ് അസോസിയേഷൻ ഓഫ് മലപ്പുറത്തി​െൻറ ആഭിമുഖ്യത്തിൽ എടരിക്കോട്ട് നടന്ന അണ്ടർ 11 ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ ഓപൺ വിഭാഗത്തിൽ ഒ.പി. അമനും (അച്ചനമ്പലം) പെൺകുട്ടികളുടെ വിഭാഗത്തിൽ സി. വാണി കൃഷ്ണയും (തിരൂർ) ജേതാക്കളായി. ഓപണിൽ കെ. കാശിനാഥ് രണ്ടും മർസൂഖ് സാഫിർ മൂന്നും സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ മറിയം ജമീലക്കും ഫാത്തിമ ഷിസക്കുമാണ് രണ്ടും മൂന്നും സ്ഥാനം. ഡോ. കെ. സതീശ് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കെ.എൽ. ഹഫീസ്, കെ.കെ. ആഷിഖ്, പി. സലീം, ജമാൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ബിനീഷ് ശങ്കർ മത്സരങ്ങൾ നിയന്ത്രിച്ചു. ഒന്നും രണ്ടും സ്ഥാനക്കാർ ഫെബ്രുവരി 10, 11 തീയതികളിൽ പാലക്കാട്ട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. CAPTION mplrs1 aman ഒ.പി. അമൻ mplrs1 vani krsishna വാണി കൃഷ്ണ
Show Full Article
TAGS:LOCAL NEWS 
Next Story