Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാന്ത്വനം മൊബൈല്‍...

സ്വാന്ത്വനം മൊബൈല്‍ ലാബ് ഉദ്ഘാടനം

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: നഗരസഭയില്‍ കുടുംബശ്രീ, എന്‍.യു.എല്‍.എം സ്വയംതൊഴില്‍ പദ്ധതി പ്രകാരമുള്ള സാന്ത്വനം മൊബൈല്‍ ലബോറട്ടറി നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. സാന്ത്വനം വളണ്ടിയര്‍മാര്‍ നഗരസഭ പരിധിയിലുള്ള വീടുകളിലെത്തി ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവ കുറഞ്ഞ ചെലവില്‍ നടത്തുന്നതാണ് പദ്ധതി. വൈസ് ചെയര്‍മാന്‍ കെ.കെ.എ. അസീസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എ. ബക്കര്‍, പി. രാംകുമാര്‍, സഫ്‌ന പാറക്കല്‍, കുടുംബശ്രീ അധ്യക്ഷ പി. വിജയകുമാരി എന്നിവര്‍ സംബന്ധിച്ചു. ചെർപ്പുളശ്ശേരി നഗരസഭയുടെ സാന്ത്വനം മൊബൈൽ ലാബ് ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story