Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:35 AM IST Updated On
date_range 3 Feb 2018 10:35 AM ISTപച്ചക്കറി മാത്രമല്ല വിളയൂരിൽ പരിപ്പും വിളയും
text_fieldsbookmark_border
പട്ടാമ്പി: വനിത കൂട്ടായ്മയിൽ പച്ചക്കറി മാത്രമല്ല പരിപ്പും വിളയുമെന്ന് വിളയൂരിെൻറ പാഠം. 'ആത്മ' ഭക്ഷ്യസുരക്ഷ പദ്ധതിയിൽ എടപ്പലം മാങ്കുറ്റി പ്രദേശത്തെ വനിത കൂട്ടായ്മയാണ് കൃഷിയിൽ വേറിട്ട വഴി നടന്ന് വിജയക്കൊടി നാട്ടിയത്. പച്ചക്കറി, കപ്പ തുടങ്ങിയവ കൃഷി ചെയ്ത് വിജയിച്ച ആത്മവിശ്വാസത്തിലാണ് 'ആത്മ'യിലൂടെ പരിപ്പിലേക്ക് കടന്നത്. മോശമല്ലാത്ത വിള ലഭിച്ചതിൽ സംതൃപ്തരാണ് വനിതകൾ. വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ഉണ്ണി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ വി.പി. സിന്ധു പദ്ധതി വിശദീകരിച്ചു. മാങ്കുറ്റി പാടശേഖര സെക്രട്ടറി എം. കൃഷ്ണമൂർത്തി സ്വാഗതവും വനിത ഗ്രൂപ് സെക്രട്ടറി സ്വപ്ന നന്ദിയും പറഞ്ഞു. ആദ്യമായി നടത്തിയ തുവരവിത്ത് കൃഷിക്ക് കൃഷിഭവൻ മുഖേനയാണ് വിത്ത് വിതരണം നടത്തിയത്. പുതുമയുള്ള കൃഷിയുടെ വിളവെടുപ്പിന് ഗ്രൂപ്പിലെ മുപ്പതോളം വനിതകൾ പങ്കെടുത്തു. ചിത്രം: mohptb 2 വിളയൂർ മാങ്കുറ്റിപ്പാടത്തെ തുവരപ്പരിപ്പ് വിളവെടുപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story