Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 11:21 AM IST Updated On
date_range 31 Aug 2018 11:21 AM ISTഅന്ത്യോദയ സ്റ്റോപ്പ്: കൂട്ടായ്മയുടെയും പ്രക്ഷോഭത്തിെൻറയും വിജയം
text_fieldsbookmark_border
തിരൂർ: കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് ജില്ലയിൽ സ്റ്റോപ്പായതോടെ അവഗണനയുടെ പാതയിൽ താൽക്കാലിക ആശ്വാസം. ഏറെനാളത്തെ മുറവിളികൾക്കുശേഷമാണ് സ്റ്റോപ് അനുവദിച്ച് െറയിൽവേ ഉത്തരവിറക്കിയത്. ഇതോടെ ഒന്നിച്ചുനിന്ന് സ്റ്റോപ് നേടിയെടുത്തതിെൻറ സന്തോഷത്തിലാണ് തിരൂരിലെ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടികളും വിവിധ സംഘടനകളും. ഒന്നും രണ്ടുമല്ല 32ഓളം ട്രെയിനുകളാണ് ജില്ലയെ നോക്കുകുത്തിയാക്കി കടന്നുപോകുന്നത്. വിവിധ രാഷ്ട്രീയപാർട്ടികളും െറയിൽവേ ആക്ഷൻ കൗൺസിൽ, െറയിൽവേ യൂസേഴ്സ് ഫോറം തുടങ്ങി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിരവധി തവണ െറയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നിയമസഭയിലും എം.എൽ.എ സി. മമ്മുട്ടി വിഷയം അവതരിപ്പിച്ചു. ഇതിനിടയിൽ അന്ത്യോദയക്ക് കാസർകോടും ആലപ്പുഴയിലും സ്റ്റോപ് അനുവദിച്ചതോടെ ജില്ലയിലെ ജനപ്രതിനിധികൾക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധമുയർന്നു. കാസർേകാട് പി. കരുണാകരൻ എം.പിയും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയും ആലപ്പുഴയിൽ മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും സമ്മർദം ചെലുത്തി സ്റ്റോപ് നേടിയെടുത്തു. ഒടുവിൽ ജില്ലയിലെ എം.പിമാരും ഇടപെട്ടു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി െറയിൽവേ മന്ത്രിയെ കണ്ട് നിവേദനം നൽകി. നഗരസഭയുടെ നേതൃത്വത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളെയും സാമൂഹിക സംഘടന പ്രവർത്തകരെയും ഉൾപ്പെടുത്തി കൺവെൻഷൻ വിളിച്ച് സർവകക്ഷി സംഘത്തിന് രൂപം നൽകി. സംഘം െറയിൽവേ മന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകാനും തീരുമാനിച്ചു. തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ഈ മാസം എട്ടിന് സർവകക്ഷി സംഘം െറയിൽവേ മന്ത്രിയെയും െറയിൽവേ ബോർഡ് ചെയർമാനേയും നേരിൽകണ്ട് സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ടു. സ്റ്റോപ് അനുവദിക്കാമെന്ന് െറയിൽവേ മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തിരൂരിൽ സ്റ്റോപ് അനുവദിച്ച് െറയിൽവേ ഉത്തരവിറക്കിയത്. സെപ്റ്റംബർ രണ്ടിന് പുലർച്ച 3.30ന് അന്ത്യോദയ എക്സ്പ്രസിന് തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story