Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:11 AM IST Updated On
date_range 24 Aug 2018 11:11 AM ISTഇൻഡിഗോ കരിപ്പൂരിൽനിന്ന് അബൂദബിയിലേക്കും സർവിസ് ആരംഭിക്കുന്നു
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ അബൂദബിയിലേക്കും സർവിസ് ആരംഭിക്കുന്നു. ഒക്ടോബർ 15 മുതലാണ് പ്രതിദിന സർവിസ് ആരംഭിക്കുന്നത്. പുലർച്ച 12.40ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 3.30ന് അബൂദബിയിലെത്തും. തിരിച്ച് വൈകീട്ട് 4.30ന് പുറപ്പെടുന്ന വിമാനം രാത്രി 11.30ന് കരിപ്പൂരിലെത്തും. ആഴ്ചയിൽ എല്ലാ ദിവസവും സർവിസുകളുണ്ട്. നിലവിൽ കരിപ്പൂരിൽനിന്ന് ഇൻഡിഗോ ദുബൈ, ഷാർജ, മസ്കത്, ദോഹ എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സർവിസുകൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story