Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 11:05 AM IST Updated On
date_range 20 Aug 2018 11:05 AM ISTദുരിതാശ്വാസനിധിയിലേക്ക് പണം നൽകി വധൂവരന്മാർ
text_fieldsbookmark_border
ചെർപ്പുളശ്ശേരി: പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വധൂവരന്മാര്‍ 10,000 രൂപ നല്‍കി. കാറൽമണ്ണ തെക്കീട്ടിൽ വി. വാസുവിെൻറയും സി.വി. ആശയുടെയും മകൾ വർഷയും തിച്ചൂർ നെടുങ്ങാട്ടു വെളുത്തേടത്ത് ശിവശങ്കരെൻറയും ഉഷയുടെയും മകൻ ശരത്തുമാണ് വിവാഹ ചടങ്ങിൽ തുക കൈമാറിയത്. പി.കെ. ശശി എം.എൽ.എ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സുധാകരൻ എന്നിവർ സഹായനിധി ഏറ്റുവാങ്ങി. കലക്ഷൻ പോയൻറ് തുറന്നു ചെർപ്പുളശ്ശേരി: ജമാഅത്തെ ഇസ്ലാമി ഏരിയ കമ്മിറ്റി ദുരിതാശ്വാസ ക്യാമ്പുകളിൽ സാധനങ്ങൾ വിതരണം ചെയ്യാൻ കലക്ഷൻ പോയൻറ് തുറന്നു. പുതുവസ്ത്രങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പണം, മറ്റു വസ്തുക്കൾ എന്നിവ പൊട്ടച്ചിറ ഹുദ സേവനകേന്ദ്രത്തിൽ സ്വീകരിക്കും. ടി. മുഹമ്മദ് ചെയർമാനായും മുബശിർ ശർഖി കൺവീനറായും സേവനസംഘം രൂപവത്കരിച്ചു. അന്വേഷണങ്ങൾക്ക് ഫോൺ: 8138023100.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story