Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:59 AM IST Updated On
date_range 20 Aug 2018 10:59 AM ISTഓണക്കോടി വിതരണവും സേവനപുരസ്കാര സമർപ്പണവും
text_fieldsbookmark_border
പൂക്കോട്ടുംപാടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) അമരമ്പലം യൂനിറ്റ് കമ്മിറ്റി ഓണക്കോടി വിതരണവും ഉമ്മർഖാൻ സേവന പുരസ്കാര സമർപ്പണവും നടത്തി. അമരമ്പലം പഞ്ചായത്തിലെ 2000 കുടുംബങ്ങൾക്കാണ് ഓണക്കോടി നൽകിയത്. ഈ വർഷത്തെ ഉമ്മർഖാൻ സേവന പുരസ്കാര തുക ഉപയോഗിച്ച് മൂന്ന് അനാഥക്കുട്ടികളെ ദത്തെടുത്തു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ടി.കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. റാംസൺസ് മാനേജിങ് ഡയറക്ടർ ആർ. വേണുഗോപാൽ ഓണക്കോടി വിതരണവും കെ.വി.വി.എസ് ജില്ല സെക്രട്ടറി വിനോദ് പി. മേനോൻ ഉമ്മർഖാൻ സേവനപുരസ്കാര സമർപ്പണവും നടത്തി. കെ.വി.വി.ഇ.എസ് ജില്ല ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. അമരമ്പലം ട്രേഡേഴ്സ് സഹകരണ ബാങ്ക് പ്രസിഡൻറ് എൻ. അബ്ദുൽ മജീദ്, ഫാ. രാജു ജോർജ് തോട്ടത്തിൽ, തഹസിൽദാർ സുഭാഷ് ചന്ദ്ര ബോസ്, ടോമി ചെഞ്ചേരി, അനിൽ ലൈലാക്, നൗഫൽ എടക്കര, കെ. അലി, ഗീത കടമ്പത്ത്, മാവുങ്ങൽ അബ്ദുൽ കരീം, ഇരുമ്പുഴി സലീം കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു. ഫോട്ടോ ppm2 കെ.വി.വി.ഇ.എസ് അമരമ്പലം യൂനിറ്റ് ഓണക്കോടി വിതരണവും സേവനപുരസ്കാര സമർപ്പണവും അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story