Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:59 AM IST Updated On
date_range 20 Aug 2018 10:59 AM ISTദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസമായി മെഡിക്കൽ സംഘം
text_fieldsbookmark_border
കരുവാരകുണ്ട്: പ്രളയദുരിതം പേറുന്ന കുടുംബങ്ങൾക്ക് ആശ്വാസതണലൊരുക്കി മെഡിക്കൽ സംഘം. കരുവാരകുണ്ട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ആബിദയുടെ കീഴിലുള്ള സംഘമാണ് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേതടക്കം നൂറുകണക്കിന് കുടുംബങ്ങളെ പകർച്ചവ്യാധികളിൽനിന്ന് കാക്കുന്നത്. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലെല്ലാം മെഡിക്കൽ ക്യാമ്പൊരുക്കിയാണ് പ്രവർത്തനം തുടങ്ങിയത്. നളന്ദ കോളജ്, തരിശ് സ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ. ഇവരെ ദിവസവും രാവിലെയും വൈകുന്നേരവും ഡോക്ടർ പരിശോധിക്കും. ഇടക്ക് കുട്ടികളെയും സ്ത്രീകളെയും പരിശോധിക്കാൻ സ്പെഷലിസ്റ്റുകളുമെത്തും. ക്യാമ്പംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വളണ്ടിയർമാർ എന്നിവർക്ക് എലിപ്പനി പ്രതിരോധ ഗുളികകൾ നൽകി. ഗ്രാമപഞ്ചായത്തിലെ മുഴുവൻ കിണറുകളും സൂപ്പർ േക്ലാറിനേഷൻ നടത്താനുള്ള പദ്ധതി ആവിഷ്കരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിൽ തിരിച്ചെത്തുന്ന കുടുംബങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ വീടുകൾ ശുചീകരിക്കും. ബോധവത്കരണ നോട്ടീസുമിറക്കി. ഡോ. രാമചന്ദ്രെൻറ കീഴിലുള്ള തമിഴ്നാട് മെഡിക്കൽ സംഘവും സഹായത്തിനുണ്ടായിരുന്നു. ആരോഗ്യ ഇൻസ്പെക്ടർ പി.കെ. മനോജ്കുമാർ, ജയചന്ദ്രൻ, ബിജിത്ത്, പ്രശാന്ത് തുടങ്ങിയവരും ആശ പ്രവർത്തകരുമാണ് നേതൃത്വം നൽകുന്നത്. 1. മെഡിക്കൽ സംഘം കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫിനോടൊപ്പം 2. ഡോ. ആബിദ കരുവാരകുണ്ടിലെ ക്യാമ്പിൽ പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story