Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:59 AM IST Updated On
date_range 20 Aug 2018 10:59 AM ISTപട്ടാമ്പിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രൂപരേഖ *ചെയർമാെൻറ പേരിൽ ദുരിതാശ്വാസ നിധി *പാലത്തിൽ പരിശോധനക്കുശേഷം മാത്രം യാത്രാനുമതി *നശിച്ച സാധനങ്ങൾ പുഴയിൽ തള്ളരുത്
text_fieldsbookmark_border
പട്ടാമ്പിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രൂപരേഖ *ചെയർമാെൻറ പേരിൽ ദുരിതാശ്വാസ നിധി *പാലത്തിൽ പരിശോധനക്കുശേഷം മാത്രം യാത്രാനുമതി *നശിച്ച സാധനങ്ങൾ പുഴയിൽ തള്ളരുത് പട്ടാമ്പി: നഗരസഭ സർവക്ഷി യോഗത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രൂപരേഖയായി. പ്രളയക്കെടുതി നേരിട്ട നമ്പ്രം പരുവക്കടവ്, ഗ്രീൻ പാർക്ക്, സൈത് ഹാജി നഗർ, വടക്കും മുറി, മൂർക്കാട്ട് പറമ്പ് എന്നിവിടങ്ങളിലെ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് നൽകും. കിണറുകളിൽ തിങ്കളാഴ്ച ക്ലോറിനേഷൻ നടത്തും. നമ്പ്രം പ്രദേശത്തേക്ക് ഫിനോയിൽ 'ഇമാറത്ത്' കൂട്ടായ്മ വാഗ്ദാനം ചെയ്തു. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ചേംബർ ഓഫ് കോമേഴ്‌സും കെ.എച്ച്. ഗഫൂറും ചേർന്ന് ലോറികളിൽ ദിവസേന കുടിവെള്ളമെത്തിക്കും. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പ് അഞ്ചുലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെയും ചെയർമാെൻറയു൦ ദുരിതാശ്വാസ നിധിയിലേക്ക് നിള ആശുപത്രി ഒരു ലക്ഷം രൂപ വീതം നൽകി. പട്ടാമ്പി പാലം വിദഗ്ധ പരിശോധനക്ക് ശേഷം തുറന്ന് കൊടുക്കുമെന്ന് സി.ഐ പി.വി. രമേശ് പറഞ്ഞു. കാൽനടക്ക് അനുവദിച്ചാൽ കൈവരിയില്ലാത്ത പാലത്തിൽ കൂട്ടംകൂടി നിന്ന് സെൽഫിയെടുത്തും അപകടങ്ങൾക്കിടയാകുമെന്നും അദ്ദേഹം അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ നശിച്ച അരിയും പഞ്ചസാരയുമുൾപ്പെടെയുള്ളവ പുഴയിൽ കളയാൻ അനുമതി വേണമെന്ന ആവശ്യം യോഗം തള്ളി. വൈദ്യുതി ഷോർട്ട് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പരിശോധനക്കുശേഷമേ ലൈൻ ചാർജ് ചെയ്യുകയെന്ന് അസി. എൻജിനീയർ സുരേഷ് പറഞ്ഞു. ട്രാൻസ്ഫോർമറുകളും ലൈനുകളും തകർന്നതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ഒരാഴ്ചയോളം സമയമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമെ ചെയർമാെൻറ പേരിൽ സഹായനിധി രൂപവത്‌കരിച്ചതായി അധ്യക്ഷത വഹിച്ച ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ അറിയിച്ചു. മുൻ ചെയർമാൻ കെ.പി. വാപ്പുട്ടി, എ.വി. സുരേഷ്, ജിതേഷ് മോഴിക്കുന്നം, കുടുംബിനി ബാബു, കെ.എച്ച്. ഗഫൂർ, എ.വി. അബു, സതീശൻ, ഇ.ടി. ഉമ്മർ, കെ.ആർ. നാരായണസ്വാമി, ഡോ. റഹ്മാൻ, പട്ടാമ്പി സി.ഐ പി.വി. രമേശ്, അസി. എൻജിനീയർ സുരേഷ്, നഗരസഭ വൈസ് ചെയർപേഴ്‌സൻ ജയലേഖ, കൗൺസിലർമാരായ കെ.സി. മണികണ്ഠൻ, സി.എ. റാസി, സെക്രട്ടറി ഇൻ ചാർജ് ഫിലിപ്പോസ് പണിക്കർ എന്നിവർ സംസാരിച്ചു. നമ്പ്രം ഭാഗത്ത് വെള്ള൦ കയറി കുടുങ്ങിയ കുടുംബങ്ങളെ രക്ഷപ്പെടുത്തിയ കൗൺസിലർ കെ. ബഷീറിനെ അനുമോദിച്ചു. ചിത്രം: mohptb191 നഗരസഭയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story