Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:56 AM IST Updated On
date_range 20 Aug 2018 10:56 AM ISTഎടത്തറ ചന്ദ്രശേഖരപുരം ഗ്രാമത്തെ തകർത്ത് കണ്ണാടിപ്പുഴ
text_fieldsbookmark_border
പറളി: കരകവിഞ്ഞ് കലിതുള്ളി ഗതിമാറി ഒഴുകിയ കണ്ണാടിപ്പുഴ എടത്തറ ചന്ദ്രശേഖരപുരം ഗ്രാമത്തെ അപ്പാടെ തകർത്തെറിഞ്ഞു. ഈ ഭാഗത്ത് 2015ൽ തടയണ നിർമിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. തടയണ നിർമിച്ചെങ്കിലും ഇരുവശങ്ങളും സംരക്ഷണഭിത്തി നിർമിച്ചില്ല. പുഴയിൽ കുത്തൊഴുക്ക് കൂടിയതോടെ തടയണയുടെ പറളി പഞ്ചായത്ത് പരിധിയിലെ ചന്ദ്രശേഖരപുരം ഗ്രാമവും തടയണയുടെ മറുവശമായ മാത്തൂർ പഞ്ചായത്ത് പരിധിയിലെ പാലപ്പൊറ്റ അഞ്ചുമൂർത്തി ക്ഷേത്രപരിസരവും ഇടിഞ്ഞു. പുഴ കരയിലേക്ക് 250 അടിയോളം കയറി ഗതിമാറി ഒഴുകുകയാണ്. ചന്ദ്രശേഖരപുരം ഗ്രാമത്തിലെ മൂന്ന് വീടുകൾ പുഴയിൽ ഒലിച്ചുപോയി. ഗ്രാമത്തിലെ ശ്രീകൃഷ്ണക്ഷേത്രം പുഴയിൽ ഒലിച്ചുപോയി. പുഴ ഇടിച്ചിൽ തുടർന്നാൽ ഗ്രാമത്തിലേക്കുള്ള വഴി അടയും. 83 കുടുംബങ്ങൾ താമസിക്കുന്ന ചന്ദ്രശേഖരപുരം ഗ്രാമത്തിലെ എല്ലാവരെയും മാറ്റിപ്പാർപ്പിച്ചു. കലക്ടറുടെ ഉത്തരവുപ്രകാരം ജില്ല പൊലീസ് സൂപ്രണ്ട്, ഷാഫി പറമ്പിൽ എം.എൽ.എ, പാലക്കാട് തഹസിൽദാർ സുമതി, മങ്കര സബ് ഇൻസ്പെക്ടർ പ്രകാശൻ, പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചന്ദ്രശേഖരപുരം ഗ്രാമത്തിൽ 144 പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആരെയും ഗ്രാമത്തിലേക്ക് കടത്തിവിടുന്നില്ല. അതിനിടെ, പുഴയിൽ നിർമിച്ച തടയണ തകർത്ത് പുഴയെ യഥാർഥ വഴിയിലൂടെ ഒഴുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തിറങ്ങിയിട്ടുണ്ട്. ............................... കെണ്ടയ്നർ ലോറികൾ ദേശീയപാതയിൽ കുടുങ്ങി കുഴൽമന്ദം: ദേശീയപാതയിലെ വെള്ളക്കെട്ടും കുതിരാനിലെ മണ്ണിടിച്ചിലും മൂലം കണ്ടെയ്നർ ലോറികൾ ദേശീയപാതയിൽ കുടുങ്ങി. കൊച്ചിയിലേക്കെത്തിയ ലോറികളാണ് പലയിടത്തും കുടുങ്ങിക്കിടക്കുന്നത്. ആഘോഷ സീസൺ മുന്നിൽകണ്ട് എത്തിച്ച വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവന്ന കണ്ടെയ്നർ ലോറികളാണ് വാളയാർ വഴി കേരളത്തിലേക്ക് എത്തുന്നത്. ദേശീയപാതയിലെ വെള്ളക്കെട്ടും കുതിരാനിലെ മണ്ണും പൂർണമായും നീക്കം ചെയ്തതിന് ശേഷം മാത്രമേ കണ്ടെയ്നർ ലോറികൾക്ക് സുഖമമായി കടന്നുപോകാൻ കഴിയൂ. കുറിപ്പ് - പടം pe ആയി അയച്ചിട്ടുണ്ട് ......................................................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story