Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:50 AM IST Updated On
date_range 20 Aug 2018 10:50 AM ISTപരമ്പര - 5
text_fieldsbookmark_border
പ്രളയത്തിൽ പാലക്കാട് പ്രതീക്ഷ നശിച്ച് കാർഷിക മേഖല കുഴൽമന്ദം: കാർഷിക ജില്ലയായ പാലക്കാട് പ്രളയം കലി തുള്ളിയപ്പോൾ ഒലിച്ച് പോയത് വീടുകൾ മാത്രമല്ല, നല്ല ഭാവി സ്വപ്നം കണ്ട് പരിപാലിച്ച കൃഷി കൂടിയായിരുന്നു. കാലവർഷക്കെടുതിയെ തുടർന്ന് ജില്ലയിൽ 37.71 കോടി രൂപയുടെ കൃഷിനാശമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 4592.04 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് ഈ സീസണിൽ നശിച്ചത്. ഇത് പ്രഥമിക കണക്ക് മാത്രമാണെന്നും കൃത്യം കണക്ക് പുറത്തുവരുമ്പോൾ ഇതിനേക്കാൾ ഏറും. കൃത്യം കണക്ക് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ എന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു. പ്രധാനവിള, പ്രദേശം (ഹെകട്റിൽ), സംഖ്യ (ലക്ഷം) എന്നിവ യഥാക്രമത്തിൽ. നെല്ല് - 3879.30, 1551.72, വാഴ (കുലച്ചത്), 220.49, 1212.69, വാഴ (കുലക്കാത്തത്), 44.09, 110.23, തെങ്ങ്, 20.09, 70.32. എന്നിങ്ങനെയാണ് നാശനഷ്ടം വന്ന വിളകളുടെ കണക്ക്. മഴ ഏറെക്കുറി മാറിയിട്ടും തോട്, കുളം, പുഴ എന്നിവയോട് ചേർന്ന് കിടക്കുന്ന പാടശേഖരങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. കേരളത്തിെൻറ നെല്ലറയാണ് പാലക്കാട്. സംസ്ഥാനത്ത് ആകെയുള്ള കൃഷിഭൂമിയായ 171398 ഹെക്ടറിെൻറ 38.22 ശതമാനമായ 65,513 ഹെക്ടറും ജില്ലയിലാണ്. നെല്ല് ഉൽപാദനത്തിെൻറ 60 ശതമാനവും ജില്ലയുടെ സംഭാവനയാണ്. ഒന്നാം വിള ശരാശരി 35,000 ഹെക്ടറിലാണ് കൃഷിയിറക്കുന്നത്. ഈ പ്രാവശ്യം നെല്ലിെൻറ താങ്ങിവില ഉയർത്തിയതും കർഷകർക്ക് ആശ്വാസത്തിന് വക നൽകുന്നതായിരുന്നു. എന്നാൽ, മഴയിൽ കൃഷി നശിച്ചത് കർഷകരെ തകർച്ചയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകൾ കഴിഞ്ഞാൽ കൊയ്തടുക്കാൻ പാകമായ പാടങ്ങളാണ് നശിച്ചത്. ഏറ്റവും കൂടതൽ തകർച്ച ഉണ്ടായത് തോടുകൾ, പുഴകൾ, കുളങ്ങൾ എന്നിവടങ്ങളോട് ചേർന്നുള്ള പാടശേഖരങ്ങളാണ്. നെൽകൃഷി നശിച്ചത് സംസ്ഥാനത്തിൻറെ അരിവിഹിതത്തിൽ ഗണ്യമായ കുറവുണ്ടാകും. വാഴക്കൃഷിയിലും നാശനഷ്ടം വളരെ കൂടുതലാണ്. ഓണത്തിനുള്ള വാഴ നശിച്ചു, വില കയറുമെന്ന് തീർച്ച ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ വാഴ കൃഷി പ്രളയത്തിൽ അവതാളത്തിലായത് ബാധിക്കുക കർഷകരെ മാത്രമല്ല. ഓണത്തിന് കുല തേടി വിപണിയിലെത്തുന്ന ആരെയും ഇത്തവണത്തെ വില പൊള്ളിക്കും. 220 ഹെക്ടർ സ്ഥലത്തെ കുലച്ച വാഴയാണ് പ്രളയത്തിൽ നിലം പൊത്തിയത്. മാസങ്ങളായി പ്രതീക്ഷയോടെ പരിപാലിച്ച കർഷകരെ കണ്ണീരിലാഴ്ത്തിയാണ് ഈ പെരും മഴക്കാലം പിൻവാങ്ങുന്നത്. 110 ഹെക്ടർ ഭൂമിയിലെ കുലക്കാത്ത വാഴയും നിലം പൊത്തിയിട്ടുണ്ട്. (അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story