Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രളയത്തോടൊപ്പം മരം...

പ്രളയത്തോടൊപ്പം മരം വീഴ്ച; കൊപ്പം-പട്ടാമ്പി റൂട്ടിൽ ഗതാഗതം മുടങ്ങി

text_fields
bookmark_border
പട്ടാമ്പി: പ്രളയം വിഴുങ്ങിയ റോഡ് വ്യാഴാഴ്ച മുടക്കിയ ഗതാഗതം മരം വീണ് വെള്ളിയാഴ്ച്ച തുടർക്കഥയായി. തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ അതിരാവിലെ റോഡരികിലെ വൻ ചീനിമരം കടപുഴകിയാണ് കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടോടെ പുഴവെള്ളം കയറി ഗതാഗത൦ മുടങ്ങിയിരുന്നു. ചെമ്പ്ര റോഡിലെ വെള്ളം കയറിയ മുഴുവൻ വീടുകളിൽനിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. രാത്രിയിൽ തൂതപ്പുഴയുടെ വടക്ക് നിന്നുകൂടി വെള്ള൦ ഒഴുകിയെത്തിയപ്പോൾ റോഡിലെ വെള്ളക്കെട്ടി‍​െൻറ ദൈർഘ്യം കൂടി. ഇതിനിടെയാണ് മരം വീണത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി 11 മണിയോടെ മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മണിക്കൂറുകളുടെ ഗതാഗത തടസ്സം മൂലം ഇരുവശത്തും നീണ്ട വാഹനനിരയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story