Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:11 AM IST Updated On
date_range 17 Aug 2018 11:11 AM ISTഅമരമ്പലത്തും കരുളായിയിലും മഴയില്‍ വീടുകള്‍ തകര്‍ന്നു
text_fieldsbookmark_border
കോഴിഫാം ഒലിച്ചുപോയി കിണര്‍ താഴ്ന്നു പൂക്കോട്ടുംപാടം: തുടര്‍ച്ചയായ മഴയില്‍ അമരമ്പലം പഞ്ചായത്തിലെ വ്യത്യസ്ത ഇടങ്ങളില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. കവളമുക്കട്ട മാനുപ്പൊട്ടിയിലെ പാറക്കുഴിയന്‍ സുബ്രഹ്മണ്യന്‍, പുതിയകളം വെങ്ങാത്തറ്റില്‍ ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ചെട്ടിപ്പാടത്ത് പുഴയോട് ചേര്‍ന്ന പല വീടുകളും വെള്ളത്തിലാണ്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തോട്ടെക്കാട് സബ് സ്റ്റേഷന് സമീപം മുടവങ്ങലവന്‍ ഉമ്മറിെൻറ വീട്ടുമുറ്റത്തെ കിണര്‍ താഴ്ന്നു. കരുളായി പഞ്ചായത്തില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. തേക്കിന്‍കുന്ന് പാറക്കൽ വേലായുധൻ, ചെട്ടിയില്‍ കാപ്പിൽ ഉണ്ണി പാത്തു, പഞ്ചായത്ത്‌പടി വലിയവീട്ടില്‍ സൈനബ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഇവരെ ബന്ധുഗൃഹങ്ങളിലേക്ക് മാറ്റി. 2000ത്തിലധികം കോഴികുഞ്ഞുങ്ങള്‍ വളർത്തുന്ന പൂന്തുരുത്തി ഉമ്മു കുല്സുവിെൻറ കോഴിഫാം ഒലിച്ചുപോയി. കൂടാതെ, നാരിയാളംകുന്നില്‍ മലയിടിച്ചില്‍ ഭീഷണിയുണ്ട്. ഇരു പഞ്ചായത്തിലെയും തകര്‍ന്ന വീടുകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി. സുജാത, വിശാരിയില്‍ അസൈനാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഫോട്ടോ ppm 2 കരുളായി ചെട്ടിയില്‍ കാപ്പിൽ ഉണ്ണിപാത്തുവിെൻറ വീട് അധികൃതര്‍ സന്ദര്‍ശിക്കുന്നു ഫോട്ടോ ppm 3 കരുളായി തേക്കിന്‍കുന്ന് പാറക്കൽ വേലായുധെൻറ വീട് ഫോട്ടോ ppm4 കവളമുക്കട്ട മാനുപ്പൊട്ടിയിലെ പാറക്കുഴിയന്‍ സുബ്രഹ്മണ്യെൻറ വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story