Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:35 AM IST Updated On
date_range 9 Aug 2018 11:35 AM ISTസംഘാടകസമിതിയായി; പതിനേഴാമത് അക്ഷരവീട് പ്രണവിന്
text_fieldsbookmark_border
ആലത്തൂർ: കൈകളില്ലാത്ത ദുഃഖവും ജീവിതദുരിതങ്ങളും മറന്ന് കല-കായികരംഗത്ത് ദൂരങ്ങൾ കീഴടക്കിയ പ്രണവിന് സ്വന്തം കിടപ്പാടമൊരുക്കാൻ 'അക്ഷരവീട്' താങ്ങാകുന്നു. 51 അക്ഷരവീടുകളിൽ 17ാമത്തെയും പാലക്കാട് ജില്ലയിലെ മൂന്നാമത്തെയും വീടാണ് ആലത്തൂർ ഗ്രാമപഞ്ചായത്തിലെ അരങ്ങാട്ടുപറമ്പിൽ ഒരുങ്ങുന്നത്. 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ചും ആരോഗ്യമേഖലയിലെ ഇൻറർനാഷനൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി ഒരുക്കുന്ന 'അക്ഷരവീട്' പദ്ധതിയിൽ മലയാള അക്ഷരമാലയിലെ 'ഖ' അക്ഷരം സൂചിപ്പിക്കുന്ന വീടാണ് പ്രണവിനായി ഒരുങ്ങുന്നത്. കേരള സ്റ്റേറ്റ് പാരാ ഒളിമ്പിക്സിൽ 100, 200 മീറ്റർ സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാംസ്ഥാനം പ്രണവ് കരസ്ഥമാക്കിയിരുന്നു. ജന്മന ഇരുകൈകളുമില്ലാത്ത ഇൗ മിടുക്കൻ 2008ൽ ആലത്തൂർ കാട്ടുശ്ശേരി ജി.എൽ.പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം മുതലാണ് കാൽകൊണ്ട് ചിത്രം വരക്കാനും ഓടാനും ചാടാനുമെല്ലാം തുടങ്ങിയത്. ഭിന്നശേഷിക്കാരുടെ കല-കായിക മത്സരങ്ങളിൽ ഉപജില്ല മുതൽ ദേശീയതലം വരെയെത്തി കഴിവ് തെളിയിച്ചു. ചിറ്റൂർ ഗവ. കോളജിൽ അവസാനവർഷ ബി.കോം വിദ്യാർഥിയാണ്. ആലത്തൂർ കാട്ടുശ്ശേരി പ്ലാക്കപറമ്പിൽ സുബ്രഹ്മണ്യെൻറയും സ്വർണകുമാരിയുടെയും രണ്ട് മക്കളിൽ ഇളയവനാണ് പ്രണവ്. ജമാഅത്തെ ഇസ്ലാമി ആലത്തൂർ ടൗൺ യൂനിറ്റ് കമ്മിറ്റിയുടെ ശ്രമഫലമായാണ് ഇവർക്കുവേണ്ടി സ്ഥലം കണ്ടെത്തിയത്. മൂന്ന് സെൻറ് നൽകാൻ ആലത്തൂരിലെ സിവിൽ എൻജിനീയർ എസ്. ഉമ്മർ ഫാറൂഖ് തയാറായി. സംഘാടകസമിതി രൂപവത്കരണ യോഗം കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല-കായിക രംഗത്തെ പ്രതിഭകൾ ജീവിതത്തിൽ കഷ്ടപ്പെടുന്നത് കണ്ടിരിക്കാനാകില്ലെന്നും ആ ദൗത്യം ഏറ്റെടുത്തത് അഭിനന്ദനമർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. മാധ്യമം അസിസ്റ്റൻറ് പി.ആർ. മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ജി. ഗംഗാധരൻ പദ്ധതി പ്രഖ്യാപനം നടത്തി. ജില്ല പഞ്ചായത്ത് അംഗം വി. മീനാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ജലി മേനോൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.എ. നാസർ, രജനി ബാബു, പഞ്ചായത്ത് അംഗങ്ങളായ റംല ഉസ്മാൻ, പി. വിജയൻ, റിട്ട. ഡി.എം.ഒ ഡോ. പി. ജയദേവൻ, എൻജിനീയർ എസ്. ഉമ്മർ ഫാറൂഖ്, ക്രസൻറ് ആശുപത്രി എം.ഡി എ. ഉസ്മാൻ, പി.എസ്. അബൂ ഫൈസൽ എന്നിവർ സംസാരിച്ചു. മാധ്യമം പാലക്കാട് ബ്യൂറോ ചീഫ് ടി.വി. ചന്ദ്രശേഖരൻ സ്വാഗതവും ആലത്തൂർ ലേഖകൻ കെ. പഴനിമല നന്ദിയും പറഞ്ഞു. പി.കെ. ബിജു എം.പി മുഖ്യരക്ഷാധികാരിയും കെ.ഡി. പ്രസേനൻ എം.എൽ.എ രക്ഷാധികാരിയും ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ജി. ഗംഗാധരൻ ചെയർമാനും മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. വാസ്തു ശിൽപി ജി. ശങ്കറാണ് വീട് രൂപകൽപന ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story