Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:35 AM IST Updated On
date_range 9 Aug 2018 11:35 AM ISTകൗൺസിലിൽ ബഹളം; യോഗം തീരുമാനമാകാതെ പിരിഞ്ഞു
text_fieldsbookmark_border
പാലക്കാട്: 15 വർഷം മുമ്പത്തെ അപേക്ഷയിൽ നഗരസഭ തീരുമാനമെടുത്തത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ ബഹളം. നഗരസഭ കോമ്പൗണ്ടിലെ ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് ആരംഭിച്ചതിലാണ് യു.ഡി.എഫ് കൗൺസിലർമാർ രാഷ്ട്രീയം ആരോപിച്ച് ബഹളം വെച്ചത്. 2003ലെ തീരുമാനപ്രകാരമാണ് കുടുംബശ്രീയുടെ ടെക്‌നോവേള്‍ഡ് കമ്പ്യൂട്ടര്‍ സെൻററിന് അനുമതി നല്‍കിയതെന്നായിരുന്നു ചെയർപേഴ്സെൻറയും വൈസ് ചെയർമാെൻറയും വാദം. യു.ഡി.എഫ്-എൽ.ഡി.എഫ് അംഗങ്ങൾ അത് അംഗീകരിച്ചില്ല. നഗരസഭയുടെ അഭിഭാഷക സ്ഥാനത്തുനിന്ന് രാജിവെച്ചിട്ടും രംഗത്തുവന്ന ബി.ജെ.പി ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസിനെതിരെ നടപടി വേണമെന്നും ബി.ജെ.പി കൗൺസിലർ സുനിലിെൻറ ഭാര്യയെ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നൽകിയതിൽ ചെയർപേഴ്സൻ രാജിവെക്കണമെന്നും യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടതോടെ യോഗം ബഹളത്തിൽ മുങ്ങി. കൗൺസിലിെൻറ തുടക്കത്തിൽ വിവാദ വിഷയങ്ങൾ യു.ഡി.എഫ് നേതാക്കൾ ഉയർത്തിയെങ്കിലും ബസ് സ്റ്റാൻഡ് വിഷയത്തിൽ തീരുമാനമായതിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ചക്കെടുക്കാമെന്നായിരുന്നു ചെയർപേഴ്സെൻറ നിലപാട്. മുനിസിപ്പൽ സ്റ്റാന്‍ഡ് വിഷയത്തിൽ തീരുമാനമായതിന് ശേഷമാണ് മറ്റ് വിഷയങ്ങൾ ചർച്ചക്കെടുത്തത്. ആരോപണ-പ്രത്യാരോപണങ്ങൾ തുടങ്ങിയതോടെ ചെയർപേഴ്സൻ കൗൺസിൽ നിർത്തിവെക്കുകയായിരുന്നു. തുടർന്ന്, നേതാക്കളുമായി ചെയർപേഴ്സൻ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വൈകീട്ട് ആറ് വരെ തീരുമാനമാകാത്ത സാഹചര്യത്തിൽ ബുധനാഴ്ചയിലെ കൗൺസിൽ യോഗം അവസാനിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വീണ്ടും യോഗം ചേരും. ചെയര്‍പേഴ്‌സൻ പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, എസ്.ആര്‍. ബാലസുബ്രഹ്മണ്യന്‍, കെ. ഭവദാസ്, എ. കുമാരി, ഉദയകുമാര്‍, എന്‍. ശിവരാജന്‍, പി. സാബു, കെ. സുഭാഷ്, അബ്ദുൽ ഷുക്കൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുനിസിപ്പല്‍ സ്റ്റാന്‍ഡ് പരിസരത്തേക്ക് ബസുകള്‍ എത്തിക്കുന്നതിെൻറ സാധ്യത പരിശോധിക്കാൻ തീരുമാനം പാലക്കാട്: മൂന്നുനില കെട്ടിടം തകർന്നതിെൻറ പശ്ചാത്തലത്തിൽ പൂര്‍ണമായും അടച്ചിട്ട മുനിസിപ്പല്‍ സ്റ്റാന്‍ഡ് പരിസരത്തേക്ക് ബസുകള്‍ എത്തിക്കുന്നതിെൻറ സാധ്യത പരിശോധിക്കാനും കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. പുറത്തുള്ള ടാക്‌സി സ്റ്റാന്‍ഡ് ഒഴിപ്പിച്ചോ സ്റ്റാന്‍ഡിെൻറ കിഴക്കുഭാഗത്ത് വെയിറ്റിങ് ഷെഡ് സ്ഥാപിച്ചോ 170ഓളം ബസുകളെ തിരികെയെത്തിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ഗതാഗത ഉപദേശക സമിതിയാണ്. അപകടത്തിെൻറ പശ്ചാത്തലത്തില്‍ പൊലീസ് ഏകപക്ഷീയമായാണ് ബസുകള്‍ ഇവിടേക്ക് വരുന്നത് വിലക്കിയത്. അതേസമയം അഗ്നിശമനസേന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ സ്വമേധയ പരിശോധന നടത്തിയതായി സെക്രട്ടറി അറിയിച്ചു. കെട്ടിടത്തിന് മതിയായ സംവിധാനങ്ങളില്ലാത്തതിനാല്‍ അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം പോലും പ്രയാസമാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെട്ടിടം നിലനിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നും വ്യക്തമാക്കി. എത്രയും വേഗം നടപടി വേണമെന്ന് ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും ആവശ്യപ്പെട്ടു. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നഗരത്തില്‍ 181 കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story