Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗർഭിണിയെന്ന വ്യാജേനെ...

ഗർഭിണിയെന്ന വ്യാജേനെ പട്ടിയെ വിറ്റു; തർക്കത്തിനിടെ യുവാവിന്​ വെ​േട്ടറ്റു

text_fields
bookmark_border
ഗർഭിണിയെന്ന വ്യാജേനെ പട്ടിയെ വിറ്റു; തർക്കത്തിനിടെ യുവാവിന് വെേട്ടറ്റു 15 പേർക്കെതിരെ കേസെടുത്തു ഒറ്റപ്പാലം: രണ്ട് മാസം മുമ്പ് നടന്ന പട്ടിക്കച്ചവടത്തി​െൻറ അനുബന്ധമായുണ്ടായ തർക്കത്തിൽ യുവാവിന് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പാലപ്പുറം പല്ലാർമംഗലം തെക്കേ കാട്ടിൽ അനുരാജിനാണ് (28) വെട്ടേറ്റത്. തോളിനാണ് പരിക്ക്. അനുരാജി​െൻറ സഹോദരൻ ഷിനുരാജ് രണ്ട് മാസം മുമ്പ് പല്ലാർമംഗലം സ്വദേശിയിൽനിന്ന് പട്ടിയെ വാങ്ങിയിരുന്നു. പട്ടി ഗർഭിണിയാണെന്ന് ധരിപ്പിച്ചായിരുന്നു കച്ചവടം. എന്നാൽ, ഇത് വ്യാജമായിരുന്നെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് രണ്ട് തവണ തർക്കം നടന്നതായി പൊലീസ് പറഞ്ഞു. ഇതി​െൻറ അനുബന്ധമായാണ് പട്ടിവിൽപന നടത്തിയയാൾ സംഘം ചേർന്നെത്തി വടിവാൾ കൊണ്ട് അനുരാജിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story