Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൽക്കുണ്ട് ചേരിയിൽ...

കൽക്കുണ്ട് ചേരിയിൽ ഉരുൾപൊട്ടി

text_fields
bookmark_border
കരുവാരകുണ്ട്: തിമിർത്തുപെയ്യുന്ന തോരാമഴയിൽ . ബുധനാഴ്ച രാത്രി പത്തോടെയാണ് ചേരി കള്ളുഷാപ്പി​െൻറ മുകൾഭാഗത്ത് ഉരുൾപൊട്ടലുണ്ടായത്. കണ്ണമ്പള്ളി എസ്റ്റേറ്റി​െൻറ ഭാഗത്തും ഉരുൾപൊട്ടിയതായാണ് വിവരം. ചോലകളിലൂടെയും കൈവഴികളിലൂടെയും പാറക്കല്ലുകളും ചെറുമരങ്ങളും കുത്തിയൊലിച്ചുവരുന്നതായും വെള്ളം പ്രത്യേക ഗന്ധം പരത്തുന്നതായും ചേരിയിലെ പുഴയോരത്തെ നാട്ടുകാർ പറഞ്ഞു. സി.ടി എസ്റ്റേറ്റ് കോസ് വേ വെള്ളത്തിൽ മുങ്ങി. കനത്ത മഴയുള്ളതിനാലും ഈ മേഖലയിൽ വൈദ്യുതി വിതരണം നിലച്ചതിനാലും രക്ഷാപ്രവർത്തനം സാധ്യമാകുന്നില്ല. കുടുംബങ്ങൾ ഉറക്കമൊഴിച്ച് രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. മാമ്പറ്റ, കുണ്ടോട ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തകർ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story