Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 10:35 AM IST Updated On
date_range 9 Aug 2018 10:35 AM ISTകള്ള് ഷാപ്പ് തുറന്നതിനെതിരെ സമരം ശക്തമാക്കും
text_fieldsbookmark_border
എടക്കര: നിലമ്പൂരിലെ വിവിധ പ്രദേശങ്ങളില്‍ കള്ള് ഷാപ്പ് തുറന്നതിനെതിരെ സമരം ശക്തമാക്കാനുള്ള തീരുമാനവുമായി വിവിധ സംഘടനകള്‍ രംഗത്തത്തെി. നിലമ്പൂര്‍, ചുങ്കത്തറ, പൂക്കോട്ടുംപാടം പ്രദേശങ്ങളിലായി 13 ഷാപ്പുകള്‍ തുറക്കാന്‍ വകുപ്പ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവയില്‍ പലതും ആദിവാസി മേഖലകളാണ്. ഒരു മാസം മുമ്പാണ് മുണ്ടേരിയിലെ കമ്പിപ്പാലത്ത് ഷാപ്പ് തുറന്നത്. എട്ട് ആദിവാസി കോളനികളാണ് ഈ പ്രദേശത്തുള്ളത്. മദ്യം ലഭിക്കാന്‍ തുടങ്ങിയതോടെ കോളനിയിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യലഹരിക്ക് അടിമപ്പെട്ടിട്ടുണ്ട്. പല ഷാപ്പുകളില്‍നിന്ന് നീര പാര്‍സല്‍ എന്ന പേരില്‍ കള്ള് പുറത്തേക്ക് കൊടുത്തുവിടുന്നതായും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്നുണ്ടെന്നും ആദിവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് ലക്ഷ്മി ബാബു, ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ എം.എ ബിരുദധാരി മാഞ്ചേരി കോളനിയിലെ സി. വിനോദ്, ലഹരി വിരുദ്ധ സേന ഭാരവാഹി ഫാ. മാത്യൂസ് വട്ടിയാനിക്കല്‍, വര്‍ഗീസ് തണ്ണിങ്ങല്‍, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് അംഗം സൂസമ്മ മത്തായി എന്നിവര്‍ പറഞ്ഞു. വഴിക്കടവില്‍ എസ്.ഐയെ നിയമിക്കണം എടക്കര: വഴിക്കടവ് പൊലീസ് സ്റ്റേഷനില്‍ പുതിയ സബ് ഇന്‍സ്പെക്ടറെ നിയമിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന എസ്.ഐ മാറിയിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും പകരം ആളെ നിയമിക്കാത്തതിനു പിന്നില്‍ ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കളുടെ സമ്മർദം മൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി. അനധികൃത മണ്ണ്, മദ്യ, ലഹരി ലോബിക്കെതിരെ ശക്തമായ നിലപാടെടുത്തതും സമ്മർദങ്ങള്‍ക്ക് വഴങ്ങാത്തതുമാണ് എസ്.ഐയുടെ സ്ഥലംമാറ്റത്തിന് പിന്നിലെന്ന് യോഗം ആരോപിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതും മാവോവാദി സാന്നിധ്യമുള്ളതുമായ വഴിക്കടവില്‍ പുതിയ എസ്.ഐയെ അടിയന്തരമായി നിയമിക്കണം. യോഗം യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി മൊടപ്പൊയ്ക ഉദ്ഘാടനം ചെയ്തു. എ.എന്‍. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഷിജു പുളിക്കല്‍, ജിതേഷ് കീഴേടത്ത്, വിജിനീഷ് പുന്നയ്ക്കല്‍, വി.ടി. ബിബിന്‍, ജിതിന്‍, കെ. സുഭാഷ് എന്നിവര്‍ സംസാരിച്ചു. കൂടെയുണ്ട് കുട്ടനാടിനോടൊപ്പം എടക്കര: കുട്ടനാട്ടിലെ പ്രളയബാധിതരെ സഹായിക്കാനായി പാലേമാട് സെൻറ് തോമസ് ഇടവകയുടെ നേതൃത്വത്തില്‍ ശേഖരിച്ച അവശ്യ വസ്തുക്കളുമായി പോകുന്ന യാത്രസംഘത്തിെൻറ ഫ്ലാഗ് ഓഫ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം ഒ.ടി. ജെയിംസ്, ഇടവക വികാരി ഫാ. ബിജു തൊണ്ടിപറമ്പില്‍, ജെയ്സണ്‍ ചിറായില്‍, സെബാസ്റ്റ്യന്‍ വലോലിക്കല്‍, ജോസ് ഉള്ളാട്ടില്‍, റെജി പള്ളത്ത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story