Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിരാക്ഷേപപത്രം...

നിരാക്ഷേപപത്രം ആവശ്യപ്പെട്ട് ഭൂമി രജിസ്‌ട്രേഷന്‍ തടയുന്നെന്ന് പരാതി

text_fields
bookmark_border
നിലമ്പൂര്‍: ഭൂമി വില്‍പന നടത്തുന്നതിന് വനംവകുപ്പ് നിരാക്ഷേപപത്രം (എന്‍.ഒ.സി) ആവശ‍്യപ്പെട്ട് രജിസ്‌ട്രേഷന്‍ നിരാകരിക്കുന്നതായി ആക്ഷേപം. സ്ഥലത്തി‍​െൻറ അതിരുകളില്‍ ഏതെങ്കിലും ഒരുഭാഗം വനാതിർത്തി പങ്കിടുന്ന സ്ഥലമാണെങ്കിൽ വനംവകുപ്പി‍​െൻറ നിരാക്ഷേപപത്രം വേണമെന്നാണ് വ‍്യവസ്ഥ. എന്നാൽ, ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തമാക്കി വനംവകുപ്പിൽനിന്ന് നിരാക്ഷേപപത്രം ഹാജരാക്കിയ ഭൂഉടമകള്‍ സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ഓഫിസുകളിലെത്തുമ്പോള്‍ വീണ്ടും നിരാക്ഷേപപത്രം ആവശ്യപ്പെടുകയാണ്. മുമ്പ് എടുത്ത നിരാക്ഷേപ പത്രത്തി‍​െൻറ കാലാവധി ഒരുവര്‍ഷം മാത്രമാണെന്നും പുതിയ നിരാക്ഷേപപത്രം കൊണ്ടുവരണമെന്നുമാണ് അധികൃതര്‍ പറയുന്നത്. 2013ല്‍ നിലമ്പൂര്‍ നോര്‍ത് ഡി.എഫ്.ഒ ആയിരുന്ന ജോര്‍ജി പി. മാത്തച്ചന്‍ നല്‍കിയിരുന്ന നിരാക്ഷേപപത്രങ്ങളില്‍ ഒരു വര്‍ഷത്തേക്കാണ് കാലാവധിയെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, 2014 മുതൽ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ആയിരുന്ന കെ.കെ. സുനില്‍കുമാര്‍ നൽകിയ സാക്ഷ്യപത്രങ്ങളില്‍ ഒരിക്കല്‍ പത്രം ലഭിച്ചവര്‍ അവ പുതുക്കാൻ വീണ്ടും ഈ ഓഫിസില്‍ സമര്‍പ്പിക്കേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സാക്ഷ്യപത്രത്തില്‍ താലൂക്ക്, വില്ലേജ്, ബ്ലോക്ക് നമ്പര്‍, സര്‍വേ/റീസര്‍വേ നമ്പർ, ആധാരം/പട്ടയം നമ്പര്‍ എന്നിവ വ്യക്തമായും രേഖപ്പെടുത്തുന്നുമുണ്ട്. ആധാരപ്രകാരമുള്ള സ്ഥലം വനാതിര്‍ത്തി പങ്കിടുന്നതാണെങ്കില്‍ സാക്ഷ്യപത്രം അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഈ ആധാരപ്രകാരമുള്ള സ്ഥലത്തി‍​െൻറ അതിര്‍ത്തിയില്‍ മാറ്റം വരുന്നില്ല. അതിനാലാണ് സാക്ഷ്യപത്രം പുതുക്കണമെന്ന നിബന്ധന വേണ്ടെന്ന് നിഷ്കർഷിച്ചതെന്നായിരുന്നു ഡി.എഫ്.ഒയുടെ നിലപാട്. കൂടാതെ വനാതിര്‍ത്തി പങ്കിടാത്ത സ്വകാര്യ സ്ഥലങ്ങള്‍ക്ക് നല്‍കിയിരുന്ന നിരാക്ഷേപപത്രം പുതുക്കാൻ ഈ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ലെന്നും ഡി.എഫ്.ഒയുടെ സര്‍ക്കുലറിലുണ്ടായിരുന്നു. 2014ല്‍ നിലമ്പൂര്‍, അരിക്കോട്, എടക്കര, തിരൂരങ്ങാടി സബ് രജിസട്രാര്‍ ഓഫിസുകളിലേക്ക് ഇതി‍​െൻറ പകർപ്പ് കോപ്പി ഡി.എഫ്.ഒ അയച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് നിരാക്ഷേപ പത്രത്തി‍​െൻറ പേരില്‍ ഭൂഉടമകളെ വലക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story