Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 11:20 AM IST Updated On
date_range 7 Aug 2018 11:20 AM ISTഹിരോഷിമ ദിനാചരണം
text_fieldsbookmark_border
പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹിരോഷിമ, നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. യുദ്ധം, ഭീകരവാദം, തീവ്രവാദം എന്നീ സാമൂഹിക വിപത്തുകള്‍ക്കെതിരെ പത്രവാര്‍ത്ത പ്രദര്‍ശനം, യുദ്ധവിരുദ്ധ സമാധാന പാര്‍ക്ക്, ശാന്തിദീപം തെളിയിക്കല്‍, പ്രതിജ്ഞ ചൊല്ലല്‍ എന്നിവ നടന്നു. സാമൂഹിക ശാസ്ത്ര ക്ലബ് നേതൃത്വത്തിലായിരുന്നു പരിപാടി. പ്രിന്‍സിപ്പൽ സി.പി. സതീരത്‌നം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ജി. സാബു ദീപം തെളിയിച്ചു. ഉപപ്രധാനാധ്യാപിക റഹിയ ബീഗം വട്ടോളി, അധ്യാപകരായ കെ. അബ്ദുൽ അസീസ്, വി.പി. സുബൈര്‍, പി. പ്രേംസാഗര്‍, നൈസ് സിബി, പ്രീത എന്നിവര്‍ സംസാരിച്ചു. ഫോട്ടോ ppm-l പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹിരോഷിമ ദിനാചരണത്തിെൻറ ഭാഗമായി നടന്ന പത്രവാര്‍ത്ത പ്രദര്‍ശനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story