Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 10:56 AM IST Updated On
date_range 6 Aug 2018 10:56 AM ISTസെർവർ ശേഷിക്കുറവ് സപ്ലൈകോ പ്രവർത്തനത്തെ ബാധിക്കുന്നു
text_fieldsbookmark_border
കെ. മുരളി കുഴൽമന്ദം: െസർവറിെൻറ ശേഷിക്കുറവ് സിവിൽ സപ്ലൈസ് വിൽപനശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ആഗസ്റ്റ് ഒന്നുമുതൽ സബ്സിഡി ഉൽപന്നങ്ങൾക്ക് ഓൺലൈൻ ബില്ലിങ് സമ്പ്രദായം ഏർപ്പെടുത്തിയാണ് വിൽക്കുന്നത്. സംസ്ഥാനത്ത് 1500 ഓളം വിൽപനശാലകളാണ് സപ്ലൈകോക്കുള്ളത്. ഇത്രയും ശാലകൾ ഒരേസമയം സുഗമമായി പ്രവർത്തിക്കാനുള്ള ശേഷി സപ്ലൈകോയുടെ െസർവറിനില്ലാത്തതാണ് പ്രശ്നകാരണം. പലയിടത്തും ഇൻറർനെറ്റ് പണിമുടക്കുന്നതും ഇടപാടുകളെ ബാധിക്കുന്നു. പെരുന്നാൾ-ഓണം കച്ചവടക്കാലത്ത് സെർവർ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അത് പ്രതികൂലമായി ബാധിക്കുമെന്ന് സിവിൽ സപ്ലൈസ് കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥർതന്നെ പറയുന്നു. പ്രതിദിനം 1.5 ലക്ഷം മുതൽ 2.25 ലക്ഷം വരെയാണ് കഴിഞ്ഞമാസങ്ങളിലെ ആദ്യ പത്ത് നാളുകളിൽ വിൽപന. ഓൺലൈൻ ബില്ലിങ് ആരംഭിച്ചതോടെ അത് 60,000 മുതൽ 80,000 വരെയായി. ഓണവും പെരുന്നാളുമടുക്കുന്നതോടെ സെർവറും ഇൻറർനെറ്റും പണിമുടക്കുന്നത് ഉപഭോക്താക്കളെയും ഔട്ട്െലറ്റ് ജീവനക്കാരെയും വലക്കും. സപ്ലൈകോ ശാലകളിലെ വിൽപനയിൽ വ്യാപക ആക്ഷേപമുയർന്നതോടെയാണ് സബ്സിഡി ഉൽപന്നങ്ങളുടെ ബില്ല് ഓൺലൈനാക്കാൻ തീരുമാനിച്ചത്. പുതിയ സംവിധാനപ്രകാരം ഏത് സപ്ലൈകോ വിൽപനശാലകളിൽനിന്ന് സബ്സിഡി ഉൽപന്നങ്ങൾ വാങ്ങാം. വാങ്ങിയവയുടെ വിവരങ്ങൾ ഇൻറർനെറ്റുള്ള കമ്പ്യൂട്ടറിൽ ഉപഭോക്താവിന് പരിശോധിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story