Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 11:14 AM IST Updated On
date_range 5 Aug 2018 11:14 AM ISTഒറ്റപ്പാലത്ത് വഴിമുടക്കി കേബിളുകൾ
text_fieldsbookmark_border
ഒറ്റപ്പാലം: ഗതാഗതക്കുരുക്ക് ശാപമായ ഒറ്റപ്പാലത്ത് സംസ്ഥാനപാതയോരം കേബിളുകൾ കൈയടക്കിയതോടെ കാൽനടയാത്രക്കാരുടെ സ്വൈര്യസഞ്ചാരം വഴിമുട്ടുന്നു. കേബിളുകൾ മാറ്റിസ്ഥാപിക്കുന്നതിൽ അധികൃതർ അലംഭാവം കാട്ടുകയാണെന്ന് ആക്ഷപമുണ്ട്. ഒറ്റപ്പാലം-ചെർപ്പുളശ്ശേരി കവല മുതൽ പാലക്കാട് ജില്ല ബാങ്ക് ശാഖക്ക് സമീപമാണ് റോഡും നടപ്പാതയും കവർന്ന് ബി.എസ്.എൻ.എൽ കേബിളുകൾ കിടക്കുന്നത്. ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾക്ക് പാലക്കാട് റോഡിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗമാണ് ഈ പാത. വൺവേ ട്രാഫിക് ഏർപ്പെടുത്തിയ പാതയിൽ അണമുറിയാതെ ഒഴുകുന്ന വാഹനങ്ങൾക്കിടയിൽ കാൽനടയാത്രക്കാർക്ക് അനുവദിച്ച നടപ്പാതയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച് ഏഴ് കേബിളുകൾ തലപൊക്കി നിൽക്കുന്നത്. ഇതിനടുത്തായി വാതുറന്ന് കിടക്കുന്ന അഴുക്കുചാൽ മറ്റൊരു അപകടക്കെണിയാണ്. സ്ലാബിട്ട് മൂടാത്ത അഴുക്കുചാലിലേക്ക് ഏതാനും കേബിളുകൾ കയറ്റിവെച്ചതും സുരക്ഷിതത്വമില്ലാതെയാണ്. സംസ്ഥാനപാതയുടെ നിശ്ചിത വീതി ഒറ്റപ്പാലം നഗരത്തിലേക്ക് പ്രവേശിക്കുന്നതോടെ ചുരുങ്ങിയ അവസ്ഥയിലാണ്. ഇക്കാര്യം സംബന്ധിച്ച വിവാദം സംസ്ഥാനപാതയുടെ നിർമാണഘട്ടം മുതൽ സജീവമാണ്. ഇടുങ്ങിയ പാതയിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് വാഹനങ്ങൾ വട്ടംകറങ്ങുന്നതും പതിവാണ്. തിരക്കേറിയ പാതയിൽ അരിക് ചേർന്ന് നടക്കാൻ പോലും ഇടമില്ലാതെ നടപ്പാതകളും ഇല്ലാതാകുന്ന കാഴ്ചയാണ്. ഇതിന് ആക്കം കൂട്ടുകയാണ് ബി.എസ്.എൻ.എൽ നിക്ഷേപിച്ച കേബിളുകൾ. ബാങ്ക് ഉൾെപ്പടെ നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നിടത്തേക്ക് എത്താനുള്ള നടപ്പാതയിൽനിന്ന് എത്രയുംവേഗം കേബിളുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് പൊതുജനാവശ്യം. പടം: പാലക്കാട് ജില്ല ബാങ്കിെൻറ ഒറ്റപ്പാലം ശാഖ കെട്ടിടത്തിന് സമീപത്തെ കേബിളുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story