Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 11:11 AM IST Updated On
date_range 5 Aug 2018 11:11 AM ISTസസ്‌പെന്‍ഷന്‍ പിൻവലിച്ചു
text_fieldsbookmark_border
പാലക്കാട്: ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ ജനറൽ സെക്രട്ടറിയും കൊല്ലങ്കോട് സഹകണബാങ്ക് പ്രസിഡൻറുമായ കെ. സുരേന്ദ്രനെതിരെ കെ.പി.സി.സി സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചതായി ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചു. സഹകരണബാങ്ക് പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രനെ അച്ചടക്ക നടപടിക്ക് വിധേയനാക്കിയിരുന്നത്. അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ പാലക്കാട്: വിദ്യാർഥികൾക്ക് വിൽപനക്കെത്തിച്ച അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. യാക്കര ഭാരത് നഗറിൽ സലീന മൻസിലിൽ ഉമ്മർ ഫാറൂഖാണ് (44) പിടിയിലായത്. എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ് സി.ഐ എം. രാകേഷിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിയിലായശേഷം പ്രതിയുടെ ഫോണിലേക്ക് കഞ്ചാവിനായി വിളിച്ചവരെല്ലാം വിദ്യാർഥികളായിരുന്നു. അഞ്ച് ഗ്രാമിന് 500 രൂപ നിരക്കിലാണ് വിറ്റിരുന്നത്. എക്സൈസ് ഇൻസ്‌പെക്ടർ ടി. രാജീവ്, പ്രിവൻറിവ് ഓഫിസർമാരായ കെ.എസ്. സജിത്ത്, മൻസൂർ അലി, സിവിൽ എക്‌സൈസ് ഓഫിസർമാരായ സുരേഷ്, സുനിൽ കുമാർ, രതീഷ്, സ്മിത, ഡ്രൈവർ മുരളി മോഹൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഓണാഘോഷം: 24 മണിക്കൂറും എക്സൈസ് കൺേട്രാൾ റൂമുകൾ പാലക്കാട്: ഓണാഘോഷത്തിെൻറ ഭാഗമായി ജില്ലയിലെ അഞ്ച് സർക്കിൾ പരിധിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺേട്രാൾ റൂമുകളുണ്ടാകും. ഇതര സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലൂടെ സംസ്ഥാനത്തിനകത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അതിർത്തിയിൽ കർശന പരിശോധന നടത്തും. ഓണക്കാലത്ത് സ്പിരിറ്റ്, മറ്റ് വ്യാജമദ്യം എത്താൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടുപിടിച്ച് പ്രത്യേക പരിശോധന നടത്തും. പൊലീസ്, ഫോറസ്റ്റ് വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകൾ നടത്തും. സ്ഥിരം കുറ്റവാളികളുടെ മേൽ പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്താൻ എക്സൈസ് ഷാഡോ ടീം വകുപ്പുമായി ചേർന്ന് പ്രത്യേക പരിശോധനകൾ നടത്തും. ജില്ലയിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളും അവിടേക്ക് വരുന്ന വാഹനങ്ങളും പ്രത്യേകം പരിശോധിക്കും. പൊതുജനങ്ങൾക്ക് മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളെ സംബന്ധിച്ച് രഹസ്യവിവരങ്ങൾ താഴെ പറയുന്ന നമ്പറുകളിലേക്ക് നൽകാം. ഡെപ്യൂട്ടി എക്സൈസ് കമീഷണർ -9447178061, അസി. എക്സൈസ് കമീഷണർ -9496002869. എക്സൈസ് ഡിവിഷൻ ഓഫിസ് കേന്ദ്രീകരിച്ചുള്ള കൺേട്രാൾ റൂം -0491 2505897, താലൂക്ക് അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഓഫിസ് കേന്ദ്രീകരിച്ചുള്ള കൺേട്രാൾ റൂമുകൾ: പാലക്കാട് -0491 2539260, ആലത്തൂർ -04922 222474, മണ്ണാർക്കാട് -04924 225644, ഒറ്റപ്പാലം -0466 2244488, ചിറ്റൂർ -04923 222272.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story