Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 10:59 AM IST Updated On
date_range 5 Aug 2018 10:59 AM ISTഓണം അടുക്കെ ഒറ്റപ്പാലത്ത് ഗതാഗതക്കുരുക്ക് രൂക്ഷം: ട്രാഫിക്ക് കമ്മിറ്റി ഉടൻ വിളിക്കും
text_fieldsbookmark_border
ഒറ്റപ്പാലം: ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പെരുന്നാൾ, ഓണം ആസന്നമായിരിക്കെ പരിഹാര നടപടികൾ കൈക്കൊള്ളാൻ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി അടിയന്തരമായി വിളിച്ചുകൂട്ടണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. ഒറ്റപ്പാലത്ത് തുടരുന്ന ഗതാഗത പരിഷ്‌കാരം ടി.ബി റോഡ് ഉൾെപ്പടെയുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് കാരണം ആളുകൾക്ക് െസ്വെര്യമായി സഞ്ചരിക്കാൻ കഴിയുന്നില്ല. ഗതാഗത പരിഷ്‌കാരം ഏർപ്പെടുത്തിയതോടെ ചുറ്റിക്കറങ്ങേണ്ടി വരുന്നതിെൻറ പേരിൽ ചില ഓട്ടോ ഡ്രൈവർമാർ ഒറ്റപ്പാലത്ത് മിനിമം ചാർജ് ഈടാക്കുന്നത് 30 രൂപയാണെന്ന പരാതിയും ഉയർന്നു. തിരക്കേറിയ നഗരപാതയിൽ സീബ്രാ ലൈൻ മാഞ്ഞതോടെ വിദ്യാർഥികൾ ഉൾപ്പടെയുള്ള കാൽനടക്കാർക്ക് പാത മുറിച്ചുകടക്കാൻ വാഹനങ്ങൾ അവസരം നൽകുന്നില്ലെന്ന ആക്ഷേപവും ഉയർന്നു. എത്രയും വേഗം ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചുകൂട്ടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഞ്ചാവ്, മദ്യ കച്ചവടം നഗരത്തിലും പരിസരപ്രദേശങ്ങളിലും വർധിച്ചുവരുന്നതായും ഓണക്കാലത്ത് ഇത് പല മടങ്ങായി ഉയരാൻ സാധ്യതയുണ്ടെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പൊലീസ്-എക്സൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ പരിശോധന ഊർജിതമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തകർന്ന ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിെൻറ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കഴിഞ്ഞദിവസം ഈ റൂട്ടിൽ ബസുകൾ ഓട്ടം നിർത്തിവെച്ച് പ്രതിഷേധിച്ചിരുന്നു. മഴയായതിനാൽ ഓട്ടയടക്കൽ വിജയകരമല്ലെന്നും ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി പരിഹാരനടപടികൾ കാണുമെന്നും പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥൻ അറിയിച്ചു. ഒറ്റപ്പാലം നഗരത്തിരക്കിൽ പാതയോരത്തെ അഴുക്കുചാലുകൾക്ക് സ്ലാബില്ലാത്തത് ഭീഷണിയാകുന്നുണ്ട്. നഗരത്തിലെ ബസ് സ്റ്റാൻഡ് പരിസരം മുതൽ ജില്ല ബാങ്കിെൻറ ശാഖ കെട്ടിടം വരെയുള്ള സ്ലാബുകളിൽ പലതും അപകടഭീഷണിയിലാണ്. നഗരസഭ ചെയർമാൻ എൻ.എം. നമ്പൂതിരി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story