Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 11:26 AM IST Updated On
date_range 3 Aug 2018 11:26 AM ISTസൂര്യനെ 'തൊടാൻ' പാർക്കർ സോളാർ പ്രോബ് 11ന് കുതിക്കും
text_fieldsbookmark_border
വാഷിങ്ടൺ: സാക്ഷാൽ സൂര്യനാണ് മനുഷ്യെൻറ അടുത്ത ലക്ഷ്യം. സൂര്യനെ 'തൊടാനുള്ള' മനുഷ്യെൻറ ആദ്യ ദൗത്യവുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ 'നാസ'യുടെ പേടകം ആഗസ്റ്റ്11ന് പറന്നുയരും. കാറിെൻറ വലുപ്പമുള്ള പാർക്കർ സോളാർ പ്രോബ് എന്ന പേടകം കെന്നഡി സ്പേസ് സെൻററിൽ നിന്ന് ഡെൽറ്റ-4 എന്ന റോക്കറ്ററിലാണ് കുതിക്കുക. സൗരാന്തരീക്ഷത്തിലേക്ക് നേരിട്ട് കുതിക്കുന്ന പേടകത്തിന് സൂര്യെൻറ 40 ലക്ഷം മൈൽ വരെ അകലത്തിലെത്താനേ സാധിക്കൂ. പക്ഷേ, അതുതന്നെ മഹത്തായ നേട്ടമായിരിക്കും. കാരണം, മനുഷ്യനിർമിത പേടകം സൂര്യന് ഇത്ര അടുത്തെത്തുന്നത് ഇതാദ്യം. ഇതിന് മുമ്പ് വിട്ട പേടകങ്ങൾ എത്തിയതിനേക്കാൾ എഴുമടങ്ങ് അടുത്തേക്കാണ് പാർക്കർ സോളാർ പ്രോബിെൻറ യാത്ര. സൂര്യെൻറ പുറം പാളിയായ കൊറോണയെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. കടുത്ത ചൂടിനെ നേരിടാൻ കഴിയുന്ന താപ പ്രതിരോധ കവചമാണ് ഇതിൽ സ്ഥാപിച്ചിട്ടുള്ളത്. സൂര്യനെ സംബന്ധിച്ച മനുഷ്യ ധാരണകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന നിരീക്ഷണങ്ങളും കണ്ടെത്തലുകളും ഇൗ ദൗത്യത്തിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. സൂര്യനെ അടുത്തും അകലെയും നിന്ന് പഠിക്കാനുള്ള നിരവധി ഉപകരണങ്ങൾ പേടകത്തിലുണ്ട്. സൗരദൗത്യത്തിനുള്ള ശാസ്ത്രജ്ഞരുടെ സ്വപ്നത്തിന് ദശകങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇൗയിടെ മാത്രമാണ് അതിനാവശ്യമായ സാേങ്കതിക വിദ്യകൾ മനുഷ്യന് സ്വായത്തമായത്. സൂര്യെൻറ കൊടുംചൂടിനെ അതിജയിക്കാനുള്ള പ്രതിരോധ കവചവും ശീതീകരണ സംവിധാനവുമായിരുന്നു ഇതിൽ പ്രധാനം. പൂർണ സൂര്യഗ്രഹണ സമയത്ത് സൂര്യനെ ചന്ദ്രൻ മറയ്ക്കുേമ്പാൾ മാത്രം ഭൂമിയിൽ നിന്ന് കാണാവുന്ന സൗരമേഖലയാണ് കൊറോണ. സൂര്യെൻറ പ്രവർത്തനം സംബന്ധിച്ച ശാസ്ത്രജ്ഞരുടെ നിരവധി സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ കൊറോണയിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്. ഏഴുവർഷത്തെ കാലാവധിയാണ് ദൗത്യത്തിനുള്ളത്. 2009ലാണ് 'നാസ' പദ്ധതിപ്രഖ്യാപിച്ചത്. ബഹിരാകാശ ഗവേഷകനായ യൂജിൻ പാർക്കറിെൻറ പേരാണ് ഇൗ റോബോട്ടിക് ബഹിരാകാശ പേടകത്തിന് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story