Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 11:17 AM IST Updated On
date_range 3 Aug 2018 11:17 AM ISTശിരുവാണി പാതയിൽ മണ്ണിടിഞ്ഞു
text_fieldsbookmark_border
കല്ലടിക്കോട്: ഇടക്കുർശ്ശി-ശിരുവാണി സാഗർ അണക്കെട്ട് പ്രധാന പാതയിൽ മണ്ണിടിഞ്ഞു. ബുധനാഴ്ച രാത്രിയിലെ കനത്ത മഴയിലാണ് വലിയ പാറ ഉൾെപ്പടെ ഇടിഞ്ഞ് സമീപത്തെ വീടിെൻറ ഉമ്മറപ്പടിവരെ എത്തിയത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കരിമ്പ ഗ്രാമ പഞ്ചായത്തിലെ ഇടക്കുർശ്ശി-ശിരുവാണി ജങ്ഷനിൽനിന്ന് ശിരുവാണി ഡാം ഇക്കോ ടൂറിസം മേഖല വ്യാപിച്ചുകിടക്കുന്ന പാതയാണിത്. ഇടക്കുർശ്ശി എസ്.എൻ.ഡി.പി ഹാളിനടുത്ത് ജയ്സണിെൻറ വീട്ടുവളപ്പിലേക്കാണ് മണ്ണിടിഞ്ഞത്. സംഭവസ്ഥലം കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ, റവന്യൂ-തദ്ദേശ ഉദ്യോഗസ്ഥർ, ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ മജീദ് എന്നിവർ സന്ദർശിച്ചു. പടം) അടിക്കുറിപ്പ്: ഇടക്കുർശ്ശി-ശിരുവാണി റോഡിലെ മണ്ണിടിച്ചിൽ /pw - file Kalladikode Mannidichil
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story