Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴ മാറാന്‍...

മഴ മാറാന്‍ കാത്തിരുന്നാല്‍ ഈ കുഴികള്‍ അപകടം വിതക്കും

text_fields
bookmark_border
കാളികാവ്: തിമിര്‍ത്തുപെയ്ത കാലവര്‍ഷത്തില്‍ റോഡുകള്‍ മുഴുവന്‍ കുഴികള്‍ നിറഞ്ഞതോടെ മേഖലയിലെ മിക്ക റോഡുകളും അപകടക്കെണികള്‍ തീര്‍ക്കുന്നു. കാളികാവിലൂടെ കടന്നുപോവുന്ന നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയിലാണ് നിറയെ കുഴികള്‍. കരുവാരകുണ്ടിനും കാളികാവിനുമിടയില്‍ കുഴികള്‍ നിറഞ്ഞത് കാരണം ഗതാഗതം ദുരിതമായിരിക്കുകയാണ്. ഇതുവഴി ഇരുചക്ര വാഹനങ്ങളിലൂടെയുള്ള യാത്ര പേടിസ്വപ്നമാണ്. മഴയില്‍ കുഴികള്‍ വെള്ളം മൂടുന്നതോടെ പരിചയമില്ലാത്ത വാഹനങ്ങള്‍ മറിഞ്ഞുവീഴുന്നത് നിത്യസംഭവമാണ്. അടുത്തിടെ പി.എം.ജി.എസ് പദ്ധതിയില്‍ നവീകരിച്ച ചെങ്കോട്-അടക്കാകുണ്ട് റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരനായ ആലുങ്ങല്‍ മുഹമ്മദിന് ഗുരുതര പരിക്കേറ്റു. മഴ പൂര്‍ണമായി മാറിയിട്ട് അറ്റകുറ്റപ്പണി തുടങ്ങാന്‍നിന്നാല്‍ അപകട പരമ്പരതന്നെ ഉണ്ടാവും. മഴക്കാലം കഴിയാന്‍ നവംബര്‍ മാസമെങ്കിലും ആവേണ്ടിവരും. തല്‍ക്കാലം കുഴിയടക്കാനുള്ള സംവിധാനമെങ്കിലും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം- സംസ്ഥാന പാതയില്‍ കാളികാവ്-കരുവാരകുണ്ട് റോഡിലെ കുഴികള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story