Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.െഎ...

സി.പി.െഎ കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് യു.ഡി.എഫി‍െൻറ പ്രമേയം

text_fields
bookmark_border
നിലമ്പൂർ: സി.പി.ഐ കൗൺസിലർ പി.എം. ബഷീറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ യു.ഡി.എഫി‍​െൻറ പ്രമേയം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചന്തക്കുന്ന് ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ കച്ചവടത്തിനായി ബഷീറിന് മുറി അനുവദിച്ചിരുന്നു. ഇത് പിന്നീട് മറ്റൊരാൾക്ക് കൂടുതൽ വാടകക്ക് മറിച്ചു കൊടുത്തുവെന്നാണ് ആരോപണം. ഇയാളുമായി ബഷീറുണ്ടാക്കിയെന്ന് പറയുന്ന കരാറി‍​െൻറ പകർപ്പ് നഗരസഭ ബോർഡ് മീറ്റിങ്ങിൽ ചർച്ചക്കുവെച്ചാണ് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്യാൻ യു.ഡി.എഫ് പ്രമേയം പാസാക്കിയത്. പ്രതിപക്ഷത്തി‍​െൻറ അഭാവത്തിലായിരുന്നു ഭരണപക്ഷത്തി‍​െൻറ തീരുമാനം. എന്നാൽ, റിലയൻസ് കേബിൾ സ്ഥാപിക്കൽ വിഷയത്തിൽ ചെയർപേഴ്സനെതിരെ വിജിലൻസ് കോടതിയെ സമീപിച്ചതി‍​െൻറ പകപോക്കലാണ് പ്രമേയത്തിന് ആധാരമെന്ന് ബഷീർ പറഞ്ഞു. കേബിൾ വിഷയത്തിൽ ചെയർപേഴ്സ​െൻറ രാജിയാവശ‍്യപ്പെട്ടത് ഭരണപക്ഷം നിരാകരിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് പ്രമേയം പാസാക്കിയത്. ഏത് അന്വേഷണം നേരിടാനും തയാറാണ്. ഭരണപക്ഷത്തി‍​െൻറ നിലപാട് പോലെ ആരോപണത്തിൽനിന്ന് ഒളിച്ചോടുന്നില്ല. വിജിലൻസ് അന്വേഷണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാൽ നിലപാടിൽനിന്ന് പിന്നോട്ടുപോവില്ലെന്നും ബഷീർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story