Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് തോടായി;...

റോഡ് തോടായി; വളപുരം-അമ്പലപ്പടി റോഡിൽ യാത്ര ദുരിതം

text_fields
bookmark_border
പുലാമന്തോൾ: മഴ കനത്തതോടെ വളപുരം-അമ്പലപ്പടി റോഡ് തോടായി. വളപുരം-ഒറവക്കോട് ഭാഗത്താണ് കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയ മഴയിൽ റോഡ് തോടായത്. വളപുരത്തുനിന്ന് കൊളത്തൂർ ഭാഗത്തേക്കുള്ള പ്രധാന ഗതാഗത മാർഗം കൂടിയായ ഇതിലൂടെയുള്ള വാഹന-കാൽനടയും ദുരിതത്തിലാണ്. വർഷങ്ങൾക്ക് മുമ്പ് തകർന്ന് ഗതാഗതം ദുസ്സഹമായിരുന്ന റോഡ് മാസങ്ങൾക്ക് മുമ്പാണ് ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയത്. റോഡി​െൻറ താഴ്ന്ന ഭാഗങ്ങൾ ഉയർത്തുകയോ മുകൾ ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഒഴിഞ്ഞു പോവുന്നതിനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യാത്തതാണ് മഴ ശക്തമായതോടെ റോഡ് തോടാവാൻ കാരണം. പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ മിക്ക റോഡുകളും വെള്ളം കെട്ടിനിന്ന് തകരുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story