Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇല്യാസ് പെരിമ്പലത്തിന്...

ഇല്യാസ് പെരിമ്പലത്തിന് അധ്യാപക അവാർഡ്

text_fields
bookmark_border
ഇല്യാസ് പെരിമ്പലത്തിന് അധ്യാപക അവാർഡ് മഞ്ചേരി: നെല്ലിക്കുത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യു.പി വിഭാഗം അധ്യാപകൻ കെ. മുഹമ്മദ് ഇല്യാസ് എന്ന ഇല്യാസ് പെരിമ്പലം സംസ്ഥാന പി.ടി.എയുടെ ഈ വർഷത്തെ മികച്ച അധ്യാപകനുള്ള അവാർഡിന് അർഹനായി. സംസ്ഥാനത്തെ എൽ.പി, യു.പി അധ്യാപകരിൽനിന്ന് രണ്ടുപേർക്ക് വീതമാണ് അവാർഡ്. ശാസ്ത്ര-ജ്യോതിശാസ്ത്ര രംഗത്തെ മികച്ച പ്രവർത്തനവും വിദ്യാർഥികൾക്കിടയിൽ അവ പഠിപ്പിക്കുന്നതിനുള്ള മികവും പരിഗണിച്ചാണ് അവാർഡ്. കുട്ടികൾക്കിടയിൽ മികച്ച ശാസ്ത്രബോധമുണ്ടാക്കാൻ പരിശ്രമിക്കുന്ന ഇല്യാസ് 'കഥപറയും നക്ഷത്രങ്ങൾ', 'മാജിക്കിലൂടെ ശാസ്ത്രം പഠിക്കാം' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'മാനത്തേക്കൊരു കിളിവാതിൽ' എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥത്തി​െൻറ രചയിതാക്കളിൽ ഒരാളാണ്. ദിനചൈതന്യം, ശാത്രച്ചെപ്പ് എന്നീ പുസ്തകങ്ങളുടെ എഡിറ്ററുമാണ്. ശാസ്ത്രരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പെരിമ്പലത്തെ പരേതനായ കാവുങ്ങൽ മുഹമ്മദ് മാസ്റ്ററുടെയും ചെറുകപ്പള്ളി സൈനബയുടെയും മകനാണ്. ഭാര്യ: ഹബീബ. മക്കൾ: ബാസിത്, വാരിസ്, ഇഖ്ബാൽ, ഹസീബ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story