Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:30 AM GMT Updated On
date_range 30 April 2018 5:30 AM GMTഫുട്ബാൾ: കൂട്ടമണ്ണ ജേതാക്കൾ
text_fieldsbookmark_border
മലപ്പുറം: 'പടച്ചവെൻറ വീഥിയിൽ പടപ്പുകളുടെ നീതിക്കായ്' കാമ്പയിനിെൻറ ഭാഗമായി എസ്.ഐ.ഒ മലപ്പുറം ഏരിയ ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു. പത്ത് ടീമുകൾ പങ്കെടുത്ത ടൂർണമെൻറിൽ കോഡൂർ യൂനിറ്റിനെ പരാജയപ്പെടുത്തി കൂട്ടമണ്ണ യൂനിറ്റ് ജേതാക്കളായി. വിജയികൾക്കും ടോപ് സ്കോറർ നാജിഹിനുമുള്ള ട്രോഫികൾ എ. സദറുദ്ദീൻ നൽകി. പി.കെ. ഷബീർ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ വലിയങ്ങാടി, മുഹമ്മദ് കൊന്നോല എന്നിവർ കളി നിയന്ത്രിച്ചു. മുഹമ്മദ് ഹനഫ്, ദാനിഷ്, അനസ് നസീർ, ബാസിൽ, ഷഹീർ, നഷാദ്, റാഷിദ്, അമീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story