Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിയർ ഗൈഡൻസ്​...

കരിയർ ഗൈഡൻസ്​ പ്രോഗ്രാം

text_fields
bookmark_border
പെരിന്തൽമണ്ണ: മാനേജ്മ​െൻറ്, അക്കൗണ്ടിങ് മേഖലയിലെ പ്രഫഷനൽ സാധ്യതകളെക്കുറിച്ചും പഠനരീതികളെക്കുറിച്ചും മാധ്യമം ദിനപത്രം, ആദ്യ സി.എ കാമ്പസായ ഡിസോൺ ബിസിനസ് സ്കൂളുമായി ചേർന്ന് സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. മേയ് അഞ്ചിന് ഉൗട്ടി റോഡിലെ സി.ടി പ്ലാസയിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ എജുക്കേഷനൽ സൈക്കോളജിസ്റ്റ് ഡോ. സുലൈമാൻ മേൽപത്തൂർ ക്ലാസെടുക്കും. സി.എ, സി.എം.എ, എ.സി.സി.എ കോഴ്സുകളെക്കുറിച്ചും സുഗമമായ പഠനരീതികളെക്കുറിച്ചും വിദഗ്ധർ നയിക്കുന്ന ക്ലാസും സംശയനിവാരണത്തിനുള്ള അവസരവുമുണ്ടായിരിക്കും. വിദൂരപഠന സേവനരംഗത്ത് 20 വർഷത്തെ പരിചയമുള്ള ഡിസോൺ ഗ്രൂപ്പി​െൻറ പുതിയ സംരംഭമാണ് ഇൗ വർഷം മങ്കടയിൽ ആരംഭിക്കുന്ന ഡിസോൺ മാനേജ്മ​െൻറ് സ്കൂൾ. പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് പരിപാടിയിൽ പ്രവേശനം. ബുക്കിങ്ങിന് ഫോൺ: 04933 298600, 9645006838.
Show Full Article
TAGS:LOCAL NEWS 
Next Story