Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
ചെർപ്പുളശ്ശേരി: മോളൂർ വാഴക്കാപറമ്പിൽ അബ്ദുൽ സലാമി​െൻറ മകൾ ഫാത്തിമത്തുൽ അൻസിയയും ആലിപ്പറമ്പ് കറ്റേക്കാട്ടിൽ സുലൈമാ​െൻറ മകൻ മുഹമ്മദ് നൗഫലും വിവാഹിതരായി. ചെർപ്പുളശ്ശേരി: എഴുവന്തല ചേലക്കാട്ടുതൊടി ഭാസ്കര​െൻറ മകൻ അരുണും മുണ്ടക്കോട്ടുകുറുശ്ശി മുറ്റേക്കോട്ടിൽ സതീഷി​െൻറ (ഉണ്ണി) മകൾ കാന്തിയും വിവാഹിതരായി. ഓഫിസ് ഉദ്ഘാടനം ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം കമ്പംതൊടി ശാഖ മുസ്ലിം ലീഗ് ഓഫിസ് ഉദ്ഘാടനം ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം നിർവഹിച്ചു. കെ. ഉമരി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൊതുയോഗത്തിൽ മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കെ.കെ.എ. അസീസ്, എം. വീരാൻ ഹാജി, മേലാടയിൽ ബാപ്പുട്ടി, എം.ടി.എ. നാസർ, കെ. രായിൻ, ഇക്ബാൽ ദുറാനി, ഒ. ശബാബ്, എം.കെ. ഉനൈസ്, പി.ടി. സന്തോഷ്, മലയിൽ മുസ്തഫ, എം.കെ. ജാഫർ, ഹംസത്ത് മാടാല, കെ. സാദിഖ് എന്നിവർ സംസാരിച്ചു. സൊസൈറ്റി ശാഖ ഉദ്ഘാടനം നാളെ ചെര്‍പ്പുളശ്ശേരി: ഒറ്റപ്പാലം പട്ടാമ്പി താലൂക്ക് കോഓപറേറ്റിവ് എംപ്ലോയീസ് സൊസൈറ്റിയുടെ ചെർപ്പുളശ്ശേരി ശാഖ ശനിയാഴ്ച വൈകീട്ട് നാലിന് പി.കെ. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചെര്‍പ്പുളശ്ശേരി മലബാര്‍ കോംപ്ലക്‌സിലാണ് ശാഖ. വാർത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയർമാൻ പി.എ. ഉമ്മർ, സംഘം പ്രസിഡൻറ് പി. രമേഷ്‌കുമാര്‍, സെക്രട്ടറി കെ.പി. ജയമണി, വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണന്‍, മുസ്തഫ കമാല്‍, ലുഖ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story