Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:20 AM GMT Updated On
date_range 27 April 2018 5:20 AM GMTഇ.എൻ.ടി ശിൽപശാല 28നും 29നും
text_fieldsbookmark_border
പെരിന്തൽമണ്ണ: പ്രമുഖ ഇ.എൻ.ടി വിദഗ്ധൻ ഡോക്ടർ എം.എ. ഗോപാലകൃഷ്ണെൻറ ഓർമക്കായി നടത്തുന്ന ഇ.എൻ.ടി വിദഗ്ധരുടെ ശിൽപശാല 'മജന്ത -2018' ഏപ്രിൽ 28, 29 തീയതികളിലായി എ.ഒ.െഎ മലബാർ ചാപ്റ്ററിെൻറ നേതൃത്വത്തിൽ പെരിന്തൽമണ്ണ പ്രസിഡൻസി ഓഡിറ്റോറിയത്തിൽ നടക്കും. അസൻറ് ഇ.എൻ.ടി ആശുപത്രിയിൽ ചെയ്യുന്ന ശസ്ത്രക്രിയകൾ തത്സമയം സംപ്രേഷണം നടത്തി ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും. 250ഓളം ഇ.എൻ.ടി വിദഗ്ധർ പങ്കെടുക്കും. ഡോ. ജാനകി റാം (ട്രിച്ചി), ഡോ. നിഷിത് ഷാ (മുംബൈ) എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകും. ഡോ. മുരളീധരൻ നമ്പൂതിരി, ഡോ. ജോർജ് വർഗീസ്, ഡോ. ഷിബു ജോർജ്, ഡോ. സുമ, ഡോ. സതീഷ്, ഡോ. നൗഷാദ്, ഡോ. വിവേക് ശശീന്ദ്രൻ, ഡോ. വിനോദ് ഫെലിക്സ് എന്നിവർ വിവിധ വിഷയങ്ങളിൽ നവീന ചികിത്സ സംവിധാനങ്ങളെക്കുറിച്ച് ചർച്ച നയിക്കുമെന്ന് ഓർഗനൈസിങ് ചെയർമാൻ ഡോ. പി.കെ. ഷറഫുദ്ദീൻ, സെക്രട്ടറി ഡോ. ദേവി പ്രസൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story