Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബശ്രീ വാർഷികം...

കുടുംബശ്രീ വാർഷികം 'അരങ്ങ് ^2018' ജില്ലതല കലാ^കായികമേള 30ന്

text_fields
bookmark_border
കുടുംബശ്രീ വാർഷികം 'അരങ്ങ് -2018' ജില്ലതല കലാ-കായികമേള 30ന് പാലക്കാട്: കുടുംബശ്രീയുടെ 20ാം വാർഷികാഘോഷ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്കായി നടത്തുന്ന 'അരങ്ങ് -2018' കലാ-കായിക മേളയുടെ ജില്ലതല മത്സരം ഏപ്രിൽ 30ന് നഗരസഭ ടൗൺഹാളിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി ചെയർപേഴ്സനായും നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷൻ പ്രതിനിധി പുഷ്പജ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷൻ പ്രതിനിധി സി.എം. നീലകണ്ഠൻ എന്നിവർ വൈസ് ചെയർമാൻമാരുമായാണ് സംഘാടക സമിതി രൂപവത്കരിച്ചത്. ജില്ല പഞ്ചായത്ത് മിനി സമ്മേളന ഹാളിൽ നടന്ന പരിപാടി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. താലൂക്കുതല മത്സര വിജയികളാണ് ജില്ലതല മത്സരങ്ങളിൽ പങ്കെടുക്കുക. മൂന്ന് വേദികളിലായി 23 സ്റ്റേജ് ഇനങ്ങളും ആറ് സ്റ്റേജിതര മത്സരങ്ങളും നടക്കും. 18നും 35നുമിടയിൽ പ്രായമുള്ളവർ ജൂനിയർ തലത്തിലും 35 മുകളിൽ പ്രായമുള്ളവർ സീനിയർ തലത്തിലും മത്സരിക്കും. ഒരു മത്സരാർഥിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം. മേയ് രണ്ടിന് വിക്ടോറിയ കോളജ് മൈതാനത്ത് കായിക മത്സരങ്ങൾ നടക്കും. വോളിബാൾ, ഫുട്ബാൾ, ഓട്ടം, വടംവലി, ലോങ് ജംപ്, നടത്തം, ഷോട്ട്പുട്ട് എന്നിവയാണ് കായിക മത്സരങ്ങൾ. ജില്ലതല മത്സര വിജയികൾ മേയ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ എടപ്പാളിൽ നടക്കുന്ന സംസ്ഥാനതല അരങ്ങ് 2018 മത്സരത്തിൽ പങ്കെടുക്കും. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ദേവി, കുടുംബശ്രീ ജില്ല കോഓഡിനേറ്റർ പി. സെയ്തലവി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തെരുവ് നാടകമേള 28 മുതൽ പാലക്കാട്: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 'തെരുവരങ്ങ്' തെരുവ് നാടകോത്സവം ഏപ്രിൽ 28, 29, 30 തീയതികളിൽ പാലക്കാട് താരേക്കാട് ഗവ. മോയൻ എൽ.പി സ്കൂളിൽ നടക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അറിയിച്ചു. ഒമ്പത് നാടക സംഘങ്ങളാണ് നാടകാവതരണം നടത്തുന്നത്. ഏപ്രിൽ 28ന് വൈകീട്ട് 5.30ന് ഉദ്ഘാടന സമ്മേളനം നടക്കും. ബ്രൗൺ മോണിങ് എന്ന കഥയെ ആസ്പദമാക്കി തിരുവനന്തപുരത്തെ ആപ്ട് പെർഫോമൻസ് ആൻഡ് റിസർച് സ​െൻറർ അവതരിപ്പിക്കുന്ന 'അരാജകത്വത്തി‍​െൻറ വളർത്തുമൃഗങ്ങൾ' 6.30ന് നടക്കും. 45 മിനിറ്റ് നാടകത്തി​െൻറ സംവിധായകൻ സാം ജോർജാണ്. രവി ശങ്കറി‍​െൻറ സംവിധാനത്തിൽ ബേപ്പൂർ നാടകപാഠശാലയുടെ 'കുളിക്കുന്ന മലയാളി', മനുഷ്യർ മൂരികളായി മാറുന്ന കാലത്തെ സാംസ്കാരിക ജീവിത ഭയങ്ങൾ തുറന്നുകാണിക്കുന്ന ഗിരീഷ് കളത്തിൽ സംവിധാനം ചെയ്ത 'മൂരി' എന്നിവ അവതരിപ്പിക്കുന്നത് കോഴിക്കോട് യുവഭാവനയാണ്. നാടകോത്സവ രണ്ടാം ദിനമായ 29ന് സ്ത്രീകൾ പ്രച്ഛന്നവേഷം ധരിച്ച് ജീവിക്കേണ്ടിവരുന്ന കാലത്തെ സൂചിപ്പിക്കുന്ന രഞ്ജി കാങ്കേലി‍​െൻറ 'പ്രച്ഛന്നവേഷം', പ്രദീപ് മുണ്ടൂരി‍​െൻറ സംവിധാനത്തിൽ കാസർകോട് യുവശക്തി നാടകശാല അവതരിപ്പിക്കുന്ന കത്തുന്ന കാലത്തി‍​െൻറ പ്രതിഷേധവും പ്രതിരോധവും അടയാളപ്പെടുത്തുന്ന 'ബാലഗോകുലം', അസീസ് പെരിങ്ങോട് രചനയും സംവിധാനവും നിർവഹിച്ച പഴയകാല ചായക്കടകളെ കൈയടക്കിയ കഫറ്റീരിയകളുടെ ലോകത്തെ പരാമർശിക്കുന്ന 'വിത്തൗട്ട് കുമാരൻ' നാടകങ്ങൾ അരങ്ങേറും. അവസാന ദിനമായ 30ന് സമാപന സമ്മേളനത്തിന് ശേഷം ചെറുകാടി‍​െൻറ ചെറുകഥയെ ആസ്പദമാക്കി പാർഥസാരഥി അവതരിപ്പിക്കുന്ന 'ഊണിന് നാലണ', പ്രമോദ് തവനൂരി‍​െൻറ സംവിധാനത്തിൽ മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി പുല്ല് തിന്നാതെയും കാടിവെള്ളം കുടിക്കാതെയും ഭീകരജീവിയായി മാറിയ പശുവി‍​െൻറ കഥ പറയുന്ന 'വിശുദ്ധ പശു', ലേഡി ഗ്രിഗറിയുടെ 'റൈസിങ് ഓഫ് ദി മൂണിനെ' ആധാരമാക്കി പ്രശാന്ത് സംവിധാനം ചെയ്ത 'തീരം' അവതരിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story